പണിയെടുത്ത വീടുകളില്‍ കയറി കളവ് നടത്തുന്ന പ്രതി മഞ്ചേരി പോലിസിന്റെ പിടിയില്‍
BY JSR27 Sep 2019 11:05 AM GMT
X
JSR27 Sep 2019 11:05 AM GMT
മഞ്ചേരി: മഞ്ചേരിയിലും പരിസരത്തും ജോലി ചെയ്ത വീടുകളും പരിസരത്തുള്ള വീടുകളും കേന്ദ്രീകരിച്ച് കളവ് നടത്തുന്ന തമിഴ്‌നാട് പൊള്ളാച്ചി സ്വദേശി വെല്‍ഡര്‍ രാജ് എന്ന ഗോവിന്ദ രാജ് മഞ്ചേരി പോലിസിന്റെ പിടിയിലായി. പ്രതി ഏഴ് വര്‍ഷമായി പട്ടര്‍കുളത്ത് വെല്‍ഡര്‍ ജോലി ചെയ്തുവരികയായിരുന്നു. പണിയെടുക്കുന്ന വീടിന്റെ രൂപം മനസ്സിലാക്കിയാണ് പ്രതി രാത്രി കാലങ്ങളില്‍ കളവ് നടത്തിയിരുന്നതെന്നു പോലിസ് പറഞ്ഞു. വീട് പൊളിക്കുന്നതിന് ഉപയോഗിക്കുന്ന ആയുധങ്ങളും പ്രതി സ്വന്തമായി ഉണ്ടാക്കാറാണ് പതിവ്. പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ നിരവധി കേസുകളുള്ള പ്രതി മൂന്ന് മാസം മുമ്പാണ് ജയിലില്‍ നിന്ന് ഇറങ്ങിയത്. വിവിധ സ്ഥലങ്ങളില്‍ പ്രതി ഭാര്യയേയും കൂട്ടിയാണ് കളവ് നടത്തിയിരുന്നതെന്നും പോലിസ് പറഞ്ഞു.
Next Story
RELATED STORIES
റൊണാള്‍ഡോ ഇഫക്ട് ഫലം ചെയ്തില്ല; അല്‍ നസര്‍ സൂപ്പര്‍ കപ്പില്‍ നിന്ന്...
27 Jan 2023 5:15 AM GMTഅസിസ്റ്റുകളുടെ രാജാവ് മിശ്ശിഹ തന്നെ
26 Jan 2023 6:49 PM GMTക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് വിലക്ക് വരുന്നു
26 Jan 2023 6:32 PM GMTമെസ്സി പിഎസ്ജി കരാര്‍ പുതുക്കുന്നില്ല; പുതിയ തട്ടകം ഇന്റര്‍ മിയാമിയോ...
26 Jan 2023 6:14 PM GMTസൗദി സൂപ്പര്‍ കപ്പ് സെമിയില്‍ അല്‍ നസര്‍ ഇന്നിറങ്ങും
26 Jan 2023 7:48 AM GMTലീഗ് കപ്പ്; യുനൈറ്റഡിന് ജയം; കോപ്പാ ഡെല്‍ റേയില്‍ ബാഴ്സ സെമിയില്‍
26 Jan 2023 7:07 AM GMT