Malappuram

കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല

കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല
X

അരീക്കോട്: ഊര്‍ങ്ങാട്ടീരി വെറ്റിലപാറയില്‍നിന്ന് ശനിയാഴ്ച കാണാതായ വിദ്യാര്‍ഥിയെ ഇതുവരെ കണ്ടെത്താനായില്ല. അധികൃതരും സന്നദ്ധ വളണ്ടിന്റിയര്‍മാരും ഉള്‍പ്പെടെ 150 പേരാണ് ചെക്കുന്ന് മലയില്‍ ഇന്ന് രാവിലെ സംയുക്ത തിരച്ചില്‍ തുടങ്ങിയത്. വെറ്റിലപ്പാറ കളത്തൊടി അസ്സന്‍കുട്ടിയുടെ മകന്‍ സൗഹാന് (15) വേണ്ടിയാണ് നാലാം ദിനവും തിരച്ചില്‍ നടത്തിയത്. ഫോറസ്റ്റും ഫയര്‍ഫോഴ്‌സ്, അരീക്കോട് പോലിസ്, നാട്ടുകാര്‍, താലൂക്ക് ദുരന്തനിവാരണസേന, സിവില്‍ ഡിഫന്‍സ്, വൈറ്റ് ഗാര്‍ഡ്, സ്‌കൂള്‍ അധികൃതര്‍, ട്രോമ കെയര്‍ എന്നിരടങ്ങുന്ന സംഘമാണ് ഇന്ന് തിരച്ചിലിനെത്തിയത്.

പത്ത് പേരടങ്ങുന്ന ഒരു ടീമിന് നാട്ടുകാരില്‍നിന്നും ഫോറസ്റ്റ് അതികൃതരില്‍ ഒരോ പേര്‍ നേതൃത്വം നല്‍കി. എല്ലാവിധ സജ്ജജീകരണത്തോടെയുമാണ് വിവിധ വളന്റിയര്‍മാരെത്തിയത്. കാട് വെട്ടിമാറ്റി വേണം മുകളിലേക്കെത്താന്‍. വന്യമൃഗശല്യമുള്ള മലയല്ലങ്കിലും ചെങ്കുത്തായ പാറകളും മുള്‍കാടുകളും പാമ്പുകളും മറ്റ് മൃഗങ്ങളുമുള്ള വലിയ മലയിലാണ് സംഘം തിരച്ചില്‍ നടത്തിയത്.

കുട്ടിയെ കണ്ടെത്താന്‍ കഴിയാത്തതില്‍ വലിയ വേദനയുണ്ടന്ന് തിരിച്ചിലിന് നേതൃത്വം നല്‍കിയ താലൂക്ക് ദുരന്തനിവാരണസേനാ വളന്റിയര്‍ സിദ്ദീഖ് അരീക്കോട് പറഞ്ഞു. അരീക്കോട് ഇന്‍സ്‌പെക്ടര്‍ ലൈജുമോന്‍ സ്ഥലത്ത് ക്യാംപ് ചെയ്താണ് തിരച്ചിലിന് നേതൃത്വം നല്‍കിയത്. മലകയറുന്നതിന് മുമ്പ് വളന്റിയര്‍മാര്‍ക്ക് നിര്‍ദേശവും നല്‍കി. തിരച്ചിലിനെത്തിയവര്‍ക്ക് നാട്ടുകാര്‍ ഭക്ഷണമടക്കം എല്ലാ സൗകര്യവുമൊരുക്കിയിരുന്നു. വൈകീട്ട് ആറ് മണി വരെ തിരച്ചില്‍ തുടര്‍ന്നെങ്കിലും കുട്ടിയെ കണ്ടെത്താനായിട്ടില്ല.

Next Story

RELATED STORIES

Share it