Malappuram

പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയിലെ കിഡ്‌നി രോഗികള്‍ക്ക് ചികില്‍സാ സഹായം

ഡോ. മുഹമ്മദ് നഹ ചാരിറ്റബിള്‍ ട്രസ്റ്റുമായി ചേര്‍ന്ന് പരപ്പനങ്ങാടി നഹാസ് ഹോസ്പിറ്റലാണ് ഈ പ്രവര്‍ത്തനം ഏറ്റെടുത്തത്.

പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയിലെ   കിഡ്‌നി രോഗികള്‍ക്ക് ചികില്‍സാ സഹായം
X

മലപ്പുറം: പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയിലെ നിര്‍ധനരായ കിഡ്‌നി രോഗികള്‍ക്ക് ചികില്‍സാ സഹായം നല്‍കുന്നു. ഡോ. മുഹമ്മദ് നഹ ചാരിറ്റബിള്‍ ട്രസ്റ്റുമായി ചേര്‍ന്ന് പരപ്പനങ്ങാടി നഹാസ് ഹോസ്പിറ്റലാണ് ഈ പ്രവര്‍ത്തനം ഏറ്റെടുത്തത്. 2019ല്‍ ഏകദേശം 70ല്‍ അധികം കിഡ്‌നി രോഗികള്‍ക്ക് ഡയാലിസിസിനും മരുന്നിനുമായുള്ള ചികിത്സാ സഹായം നല്‍കിയിരുന്നു. തുടര്‍ന്ന് 2020-21ല്‍ കോവിഡുമായി ബന്ധപ്പെട്ട് ചികിത്സാ സഹായം നല്‍കാന്‍ സാധിച്ചിട്ടില്ല.

പരപ്പനങ്ങാടി മുനിസിപ്പാലിറ്റി പരിധിയിലുള്ള സഹായം ആവശ്യമുള്ള കിഡ്‌നി രോഗികള്‍ ഈ മാസം 30നകം താഴെ പറയുന്ന നമ്പറില്‍ ബന്ധപ്പെടാം. മൊബൈല്‍: 9746915135, 9495529720. ഡോ. കെ അബ്ദുല്‍ മുനീര്‍ നഹ, ഇ പി അഹമ്മദ് അശ്‌റഫ് ബാബു, സി പി സക്കരിയ, കെ അബ്ദുല്‍സലിം പങ്കെടുത്തു.

Next Story

RELATED STORIES

Share it