കഞ്ചാവ് വില്‍പ്പന: ഒരാള്‍ പിടിയില്‍

തിരൂരങ്ങാടി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി എല്‍ ജോസ് വിവിധ ഭാഗങ്ങളില്‍ നടത്തിയ റെയ്ഡിലും പരിശോധനയിലും 120 ഗ്രാം കഞ്ചാവുമായി ഇയാളെ പിടിക്കൂടിയത്.

കഞ്ചാവ് വില്‍പ്പന: ഒരാള്‍ പിടിയില്‍

പരപ്പനങ്ങാടി: തിരൂരങ്ങാടി മുനിസിപ്പിലാറ്റിയില്‍ കഞ്ചാവ് വില്‍പ്പന നടത്തിയ യുവാവ് പിടിയിലായി. നിരവധി കഞ്ചാവുകേസില്‍ പ്രതിയായ കുമ്പന്‍കടവ് സ്വദേശി മുഹമ്മദലി (46)യാണ് പിടിയിലായത്. തിരൂരങ്ങാടി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി എല്‍ ജോസ് വിവിധ ഭാഗങ്ങളില്‍ നടത്തിയ റെയ്ഡിലും പരിശോധനയിലും 120 ഗ്രാം കഞ്ചാവുമായി ഇയാളെ പിടിക്കൂടിയത്. കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി ചെമ്മാട്, തിരൂരങ്ങാടി ഭാഗങ്ങളില്‍ ലഹരി മാഫിയ പിടിമുറുക്കുന്നതായി മലപ്പുറം അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ക്ക് വിവരം ലഭിച്ചിരുന്നു.

തുടര്‍ന്ന് ഈ ഭാഗങ്ങളില്‍ രഹസ്യനിരീക്ഷണം നടത്തിവരികയായിരുന്നു. തുടര്‍ന്നാണ് തിരൂരങ്ങാടി മുനിസിപ്പിലാറ്റിയില്‍ കഞ്ചാവ് വില്‍പ്പന നടത്തുന്ന മുഹമ്മദലിയെ പിടികൂടിയത്. അതേസമയം ലഹരി മാഫിയക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്നും സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. സിഐക്ക് പുറമെ പ്രിവന്റീവ് ഓഫിസര്‍മാരായ കെ എസ് സുര്‍ജിത്, ടി സന്തോഷ്, സിവില്‍ ഓഫിസര്‍മാരായ കെ വി രജീഷ്, പി ദിലീപ് കുമാര്‍ ഷിനു, ചന്ദ്രമോഹന്‍ എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.

RELATED STORIES

Share it
Top