Malappuram

'മലപ്രം വാര്‍ത്ത' ഇ-പേപ്പര്‍ ഇനി സൗജന്യമായി ലഭിക്കും

മലപ്രം വാര്‍ത്ത ഇ-പേപ്പര്‍ ഇനി സൗജന്യമായി ലഭിക്കും
X
മലപ്പുറം: സര്‍ക്കാറിന്റെ വികസന ക്ഷേമ പ്രവര്‍ത്തനങ്ങളും പ്രധാന അറിയിപ്പുകളും ജനങ്ങളിലെത്തിക്കാന്‍ മലപ്പുറം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസ് തയ്യാറാക്കിയ ഇ-പേപ്പര്‍ 'മലപ്രം വാര്‍ത്ത' ഇനി മുതല്‍ സൗജന്യമായി ലഭിക്കും. Readwhere.com എന്ന ഡിജിറ്റല്‍ പ്ലാറ്റ് ഫോമിലൂടെയാണ് ഇ-പേപ്പര്‍ ലഭിക്കുക. വായനാക്കാര്‍ക്ക് https://www.readwhere.com/newspaper/malapramvaartha/Malapram-Vaartha/33495?refquery=MALAPRAM എന്ന ലിങ്കിലൂടെ മലപ്രം വാര്‍ത്ത സബ്‌സ്‌ക്രൈബ് ചെയ്യാവുന്നതാണ്. വായനക്കാര്‍ക്ക് വാര്‍ത്തകള്‍ വളരെ എളുപ്പത്തില്‍ വായിക്കാനും ആവശ്യമായവ ഷെയര്‍ചെയ്യാനും ക്ലിപ്പുകളായെടുക്കാനും വേഗത്തില്‍ കഴിയും. ഇ-പേപ്പറിന്റെ പ്രകാശനം ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടര്‍ എസ് ഹരികിഷോര്‍ തിരുവനന്തപുരത്ത് നിര്‍വഹിച്ചു.

വാര്‍ത്തകള്‍ കൃത്യതയോടെ ആധികാരികമായി ഡിജിറ്റല്‍ രൂപത്തില്‍ ലഭ്യമാക്കാനാണ് 'മലപ്രം വാര്‍ത്ത' എന്ന പേരില്‍ ഇ-പേപ്പര്‍ തയ്യാറാക്കിയിട്ടുള്ളതെന്നു അധികൃതര്‍ അറിയിച്ചു. ജില്ലയിലെ പ്രധാന വാര്‍ത്തകള്‍, അറിയിപ്പുകള്‍ തുടങ്ങിയവ ഒറ്റ നോട്ടത്തില്‍ മനസിലാക്കാനും മറ്റുള്ളവര്‍ക്ക് ഷെയര്‍ ചെയ്യാനും 'മലപ്രം വാര്‍ത്ത' ഫോളോ ചെയ്യുന്നതിലൂടെ സാധിക്കും.

'Malapram varthakal' E paper available now free




Next Story

RELATED STORIES

Share it