'ആദര്‍ശരംഗത്ത് ഇസ്‌ലാമിന് വെല്ലുവിളികളില്ല': മൗലാനാ നജീബ് മൗലവി

മലപ്പുറം: ആദര്‍ശരംഗത്ത് ഇസ്‌ലാമിനെ വെല്ലാന്‍ ഒരു പ്രസ്ഥാനത്തിനുമാവില്ലെന്നും ഭൗതിക വെല്ലുവിളികളായി നിലനില്‍ക്കുന്ന ഭരണകൂട സംഘപരിവാര്‍ ഭീഷണികള്‍ ശാശ്വതമല്ലെന്നും രാജ്യത്തെ മതേതര ശക്തികള്‍ ഭിന്നത മറന്ന് കൈകോര്‍ക്കുന്നതോടെ ഇത് നീങ്ങാവുന്നതേയുള്ളൂവെന്നും കേരള സംസ്ഥാന ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി മൗലാനാ നജീബ് മൗലവി. കേരള സുന്നി ജമാഅത്ത് 15ാം വാര്‍ഷികത്തിന്റെ ഭാഗമായി മലപ്പുറം വെസ്റ്റ് ജില്ലാ കണ്‍വന്‍ഷന്‍ വേങ്ങര വ്യാപാര ഭവനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്‌റ്റേറ്റ് പ്രസിഡന്റ് സയ്യിദ് അഷ്‌റഫ് ബാഹസന്‍ തങ്ങള്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് യഹ്ഖൂബ് തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. 'സമകാലിക വെല്ലുവിളികള്‍' എന്ന പ്രമേയം സ്‌റ്റേറ്റ് സെക്രട്ടറി സിറാജുദ്ദീന്‍ മൗലവി വീരമംഗലം അവതരിപ്പിച്ചു. സ്വദഖത്തുല്ല മൗലവി കാടാമ്പുഴ സംഘത്തെ പരിചയപ്പെടുത്തി. എസ്‌വൈഎഫ് സ്‌റ്റേറ്റ് പ്രസിഡന്റ് സയ്യിദ് ഹാഷിം ബാഫഖി തങ്ങള്‍, സയ്യിദ് അബ്ദുല്‍ ഖയ്യൂം ശിഹാബ് തങ്ങള്‍, അലി അക്ബര്‍ മൗലവി എന്നിവര്‍ ആശംസ നേര്‍ന്നു. ജലീല്‍ വഹബി മൂന്നിയൂര്‍, മുഹിയുദ്ദീന്‍ മന്നാനി പങ്കെടുത്തു.
RELATED STORIES
താന് ആരെയും കൊന്നിട്ടില്ല; എല്ലാം ചെയ്തത് ഷിബിലിയും ആഷിഖൂം...
30 May 2023 1:06 PM GMTഹോട്ടലുടമയുടെ അരുംകൊലയില് കൂടുതല് വിവരങ്ങള് പുറത്ത്
26 May 2023 8:35 AM GMTഹോട്ടലുടമയെ കൊന്ന് കഷ്ണങ്ങളാക്കി തള്ളിയ സംഭവം: അട്ടപ്പാടി ചുരത്തില്...
26 May 2023 4:09 AM GMTയുഎപിഎ കേസിന് പുറമെ ഇ ഡി കേസിലും അതിഖുര് റഹ്മാന് ജാമ്യം
25 May 2023 11:32 AM GMTവൈറ്റ് ഹൗസിലേക്ക് ട്രക്കിടിപ്പിച്ച് യുഎസ് പ്രസിഡന്റിനെ കൊല്ലാന്...
24 May 2023 8:15 AM GMTയുഎഇയില് തൊഴില് വിസയുടെ കാലാവധി മൂന്നുവര്ഷമാക്കി ഉയര്ത്തി
23 May 2023 8:19 AM GMT