Top

മലപ്പുറം ജില്ലയില്‍ 664 പേര്‍ക്ക് കൂടി കൊവിഡ്; 588 പേര്‍ക്ക് വിദഗ്ധ ചികിത്സയ്ക്ക് ശേഷം രോഗമുക്തി

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 628 പേര്‍ക്ക് വൈറസ്ബാധ. 24 പേര്‍ക്ക് ഉറവിടമറിയാതെ രോഗബാധ. ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്കും വൈറസ്ബാധ. രോഗബാധിതരായി ചികിത്സയില്‍ 8,044 പേര്‍. ആകെ നിരീക്ഷണത്തിലുള്ളത് 85,259 പേര്‍

മലപ്പുറം ജില്ലയില്‍ 664 പേര്‍ക്ക് കൂടി കൊവിഡ്; 588 പേര്‍ക്ക് വിദഗ്ധ ചികിത്സയ്ക്ക് ശേഷം രോഗമുക്തി
X

മലപ്പുറം: ജില്ലയില്‍ ഇന്ന് 664 പേര്‍ക്ക് zകാവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫfസര്‍ ഡോ. കെ സക്കീന അറിയിച്ചു. 588 പേരാണ് ഇന്ന് വിദഗ്ധ ചികിത്സയ്ക്ക് ശേഷം രോഗമുക്തരായത്. ഇവരുള്‍പ്പെടെ 60,380 പേര്‍ ജില്ലയില്‍ രോഗ വിമുക്തരായി. ഇന്ന് രോഗബാധിതരായവരില്‍ 628 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് വൈറസ്ബാധയുണ്ടായത്. ഉറവിടമറിയാതെ 24 പേര്‍ക്കും ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്കും വൈറസ്ബാധ സ്ഥിരീകരിച്ചു. രോഗബാധയുണ്ടായവരില്‍ മൂന്ന് പേര്‍ വിദേശത്ത് നിന്ന് എത്തിയവരും എട്ട് പേര്‍ ഇതര സംസ്ഥാനത്ത് നിന്നെത്തിയതുമാണ്.

85,259 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 8,044 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 569 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 382 പേരും 350 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. മറ്റുള്ളവര്‍ വീടുകളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി നിരീക്ഷണത്തില്‍ കഴിയുന്നു. ഇതുവരെ 328 പേരാണ് കോവിഡ് ബാധിതരായി ജില്ലയില്‍ മരണമടഞ്ഞത്.

ആരോഗ്യ ജാഗ്രത പാലിക്കുന്നതില്‍ അലംഭാവം പാടില്ല

കൊവിഡ് 19 രോഗവ്യാപനത്തിനുള്ള സാധ്യത ജില്ലയില്‍ ശക്തമായി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ ജാഗ്രത ഉറപ്പാക്കുന്നതില്‍ യാതൊരുവിധത്തിലുമുള്ള അലംഭാവവും പാടില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. കോവിഡ് കാലത്തെ തെരഞ്ഞെടുപ്പ് പ്രക്രിയയുമായി ബന്ധപ്പെട്ട് കൂടുതല്‍ പേര്‍ സമ്പര്‍ക്കത്തിലേര്‍പ്പെടാനുള്ള സാധ്യതയാണ് നിലവിലുള്ളത്. ഇത് വൈറസ് വ്യാപനത്തിന് കാരണമാകും. ജില്ലയില്‍ ആദ്യ കോവിഡ് ഇലക്ഷന്‍ ക്ലസ്റ്റര്‍ കൊണ്ടോട്ടിയില്‍ പ്രഖ്യാപിച്ചത് മറ്റിടങ്ങളിലുള്ളവരും തിരിച്ചറിയണം. അതീവ ജാഗ്രതയാണ് ഈഘട്ടത്തില്‍ അനിവാര്യം.

തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും സ്ഥാനാര്‍ഥികളും പൊതുജനങ്ങളും ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് ആവശ്യമായ ജാഗ്രത പുലര്‍ത്തുകയും സാമൂഹ്യ അകലം ഉറപ്പാക്കുകയും വേണം. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കും അല്ലാതെയും വീടുകളില്‍ നിന്ന് പുറത്തിറങ്ങുന്നവരും സാമൂഹ്യ സമ്പര്‍ക്കത്തിലേര്‍പ്പെടുന്നവരും ആരോഗ്യ ജാഗ്രത നിര്‍ദേശങ്ങള്‍ പാലിക്കുകയും മുന്‍കരുതലുകള്‍ സ്വീകരിക്കുകയും വേണം. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണമെന്നും ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുതെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

ഇന്ന് മലപ്പുറം ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു,

എ.ആര്‍ നഗര്‍ 17

ആലങ്കോട് 07

ആലിപ്പറമ്പ് 09

അമരമ്പലം 13

ആനക്കയം 04

അങ്ങാടിപ്പുറം 10

അരീക്കോട് 06

ആതവനാട് 08

ചാലിയാര്‍ 11

ചീക്കോട് 09

ചേലേമ്പ്ര 11

ചെറിയമുണ്ടം 01

ചെറുകാവ് 03

ചോക്കാട് 04

ചുങ്കത്തറ 03

എടക്കര 09

എടപ്പറ്റ 06

എടപ്പാള്‍ 03

എടരിക്കോട് 03

എടവണ്ണ 14

എടയൂര്‍ 09

ഏലംകുളം 03

ഇരിമ്പിളിയം 02

കാലടി 01

കാളികാവ് 17

കല്‍പകഞ്ചേരി 02

കണ്ണമംഗലം 07

കരുളായി 02

കരുവാരക്കുണ്ട് 06

കാവനൂര്‍ 04

കീഴാറ്റൂര്‍ 02

കീഴുപറമ്പ് 02

കോഡൂര്‍ 05

കൊണ്ടോട്ടി 23

കൂട്ടിലങ്ങാടി 05

കോട്ടക്കല്‍ 21

കുറുവ 11

കുറ്റിപ്പുറം 16

കുഴിമണ്ണ 02

മക്കരപ്പറമ്പ് 09

മലപ്പുറം 11

മമ്പാട് 05

മംഗലം 03

മഞ്ചേരി 11

മങ്കട 14

മാറാക്കര 01

മാറഞ്ചേരി 11

മേലാറ്റൂര്‍ 05

മൂന്നിയൂര്‍ 02

മൂര്‍ക്കനാട് 21

മൂത്തേടം 06

മൊറയൂര്‍ 01

മുതുവല്ലൂര്‍ 09

നന്നമ്പ്ര 03

നന്നംമുക്ക് 09

നിലമ്പൂര്‍ 26

ഊരകം 07

ഒതുക്കുങ്ങല്‍ 06

ഒഴൂര്‍ 04

പള്ളിക്കല്‍ 06

പാണ്ടിക്കാട് 04

പരപ്പനങ്ങാടി 01

പറപ്പൂര്‍ 04

പെരിന്തല്‍മണ്ണ 20

പെരുമ്പടപ്പ് 02

പെരുവള്ളൂര്‍ 02

പൊന്മള 02

പൊന്മുണ്ടം 01

പൊന്നാനി 07

പൂക്കോട്ടൂര്‍ 04

പോരൂര്‍ 02

പോത്തുകല്ല് 02

പുലാമന്തോള്‍ 12

പുളിക്കല്‍ 01

പുല്‍പ്പറ്റ 04

പുറത്തൂര്‍ 22

പുഴക്കാട്ടിരി 06

താനാളൂര്‍ 01

താനൂര്‍ 03

തലക്കാട് 05

തവനൂര്‍ 04

താഴേക്കോട് 04

തേഞ്ഞിപ്പലം 01

തെന്നല 02

തിരുനാവായ 03

തിരുവാലി 03

തൃക്കലങ്ങോട് 07

തുവ്വൂര്‍ 03

തിരൂര്‍ 05

തിരൂരങ്ങാടി 08

ഊര്‍ങ്ങാട്ടിരി 01

വളാഞ്ചേരി 08

വളവന്നൂര്‍ 05

വള്ളിക്കുന്ന് 03

വട്ടംകുളം 04

വാഴക്കാട് 04

വാഴയൂര്‍ 02

വഴിക്കടവ് 05

വെളിയങ്കോട് 01

വേങ്ങര 09

വെട്ടത്തൂര്‍ 04

വെട്ടം 06

വണ്ടൂര്‍ 04

കോഴിക്കോട് 01

തൃശൂര്‍ 01

Next Story

RELATED STORIES

Share it