Malappuram

മലപ്പുറം ജില്ലയില്‍ ഇന്ന് 215 പേര്‍ക്ക് കൊവിഡ്

മലപ്പുറം ജില്ലയില്‍ ഇന്ന് 215 പേര്‍ക്ക് കൊവിഡ്
X

മലപ്പുറം: ജില്ലയില്‍ ശനിയാഴ്ച 215 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ സക്കീന അറിയിച്ചു. 4.04 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് രേഖപ്പെടുത്തിയത്. 209 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അഞ്ചുപേരുടെ വൈറസ് ഉറവിടം വ്യക്തമായിട്ടില്ല. കൂടാതെ മറ്റ് സ്ഥലങ്ങളില്‍നിന്നും ജില്ലയിലെത്തിയ ഒരാള്‍ക്കും വൈറസ് ബാധിച്ചിട്ടുണ്ട്.

ജില്ലയില്‍ 43,44,625 ഡോസ് കൊവിഡ് പ്രതിരോധ വാക്‌സിനാണ് ഇതുവരെ നല്‍കിയത്. ഇതില്‍ 29,22,658 പേര്‍ക്ക് ഒന്നാം ഡോസും 14,21,607 പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനുമാണ് നല്‍കിയത്. ഏതെങ്കിലും വിധത്തിലുള്ള കൊവിഡ് രോഗ ലക്ഷണങ്ങളുള്ളവര്‍ അടുത്തുള്ള ആരോഗ്യകേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെട്ട് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ സക്കീന അറിയിച്ചു. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

Next Story

RELATED STORIES

Share it