Malappuram

കൊവിഡ് 19: മലപ്പുറം ജില്ലയില്‍ 664 പേര്‍ക്ക് കൊവിഡ്; 852 പേര്‍ക്ക് രോഗമുക്തി

കൊവിഡ് 19: മലപ്പുറം ജില്ലയില്‍ 664 പേര്‍ക്ക് കൊവിഡ്; 852 പേര്‍ക്ക് രോഗമുക്തി
X

മലപ്പുറം: ജില്ലയില്‍ ഇന്ന് 852 പേര്‍ കൊവിഡ് രോഗ വിമുക്തരായതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതോടെ ജില്ലയില്‍ കൊവിഡ് മുക്തരായവരുടെ എണ്ണം 69,348 ആയി. ആരോഗ്യ മേഖലയില്‍ ഒരാളുള്‍പ്പടെ 664 പേര്‍ക്കാണ് ഇന്ന് ജില്ലയില്‍ കൊവിഡ് 19 സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ 623 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും 12 പേര്‍ക്ക് ഉറവിടമറിയാതെയുമാണ് വൈറസ് ബാധ. രോഗബാധിതരില്‍ ആറ് പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരും 22 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരുമാണ്.

87,438 പേരാണ് ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 7,395 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളിലും നിരീക്ഷണത്തിലുണ്ട്. കൊവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 537 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 327 പേരും 293 പേര്‍ കൊവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്. മറ്റുള്ളവര്‍ വീടുകളിലും നിരീക്ഷണത്തില്‍ കഴിയുകയാണ്. ഇതുവരെ 374 പേരാണ് ജില്ലയില്‍ കോവിഡ് ബാധിതരായി മരണപ്പെട്ടത്.

തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ആരോഗ്യ ജാഗ്രത ഉറപ്പാക്കണം

തദ്ദേശ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് വീടുകളില്‍ സന്ദര്‍ശനം നടത്തുമ്പോള്‍ രാഷ്ട്രീയ കക്ഷികളുള്‍പ്പടെയുള്ളവര്‍ കോവിഡ് ജാഗ്രതാ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന പറഞ്ഞു. വീടുകളില്‍ നിന്ന് പുറത്തിറങ്ങുന്നവരും സാമൂഹ്യ ഇടപെടലുകള്‍ നടത്തുന്നവരും ആരോഗ്യ ജാഗ്രത നിര്‍ദേശങ്ങള്‍ പാലിക്കുകയും മുന്‍കരുതലുകള്‍ സ്വീകരിക്കുകയും വേണം. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണമെന്നും ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുതെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.




Next Story

RELATED STORIES

Share it