ലോറി മരത്തിലിടിച്ചു; വാഹനത്തില്‍ കുടുങ്ങിയ ഡ്രൈവറെ രണ്ടുമണിക്കൂറിനു ശേഷം രക്ഷപ്പെടുത്തി
BY BSR25 July 2021 12:04 PM GMT

X
BSR25 July 2021 12:04 PM GMT
തിരൂരങ്ങാടി: ദേശീയപാത കക്കാട് നിയന്ത്രണം വിട്ട ലോറി മരത്തിലിടിച്ച് ഡ്രൈവര്‍ രണ്ടു മണിക്കൂറോളം വാഹനത്തില്‍ കുടുങ്ങി. കക്കാട് കാച്ചടിയില്‍ ഇന്ന് പുലര്‍ച്ചെ 3.30ഓടെയാണ് അപകടം. ആലപ്പുഴയില്‍ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ടോറസ് ലോറിയാണ് അപകടത്തില്‍ പെട്ടത്. മരത്തില്‍ ഇടിച്ചതിനെ തുടര്‍ന്ന് ഡ്രൈവര്‍ ലോറിക്കുള്ളില്‍ അകപ്പെടുകയായിരുന്നു. നാട്ടുകാരും പോലിസും ഏറെനേരം രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും പുറത്തെത്തിക്കാനായില്ല.
താനൂരില്‍ നിന്നും തിരുരൂരില്‍ നിന്നും ഫയര്‍ ഫോഴ്സ് യൂനിറ്റും എത്തി. തുടര്‍ന്ന് നാട്ടുകാരുടെയും പോലിസിന്റയും ഫയര്‍ഫോഴ്സിന്റെയും രണ്ട് മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് രക്ഷപ്പെടുത്തിയത്. പരിക്കേറ്റ ഡ്രൈവര്‍ കൊല്ലം അഞ്ചല്‍ സ്വദേശി രാജേഷി(42)നെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Next Story
RELATED STORIES
ബൈക്കിലെത്തിയ സംഘം വയോധികയുടെ മാല കവർന്നു
27 Jan 2023 5:38 AM GMTയുഎസിൽ പോലിസ് വാഹനം ഇടിച്ച് ഇന്ത്യൻ വിദ്യാർഥിനി മരിച്ചു
27 Jan 2023 5:07 AM GMTപോലിസിനെതിരേ ആത്മഹത്യാകുറിപ്പ്; കൊല്ലത്ത് വിദ്യാർഥി ജീവനൊടുക്കാൻ...
27 Jan 2023 4:40 AM GMTപൊതുവിദ്യാലയങ്ങളിലെ ഉച്ചഭക്ഷണ പദ്ധതിക്കുള്ള തുക കൂട്ടിയില്ല
27 Jan 2023 2:57 AM GMTഡിസിസി പ്രസിഡന്റിന്റെ ഫേസ്ബുക്കിലെ റിപ്പബ്ലിക് ദിന ആശംസയിൽ സവർക്കറുടെ...
27 Jan 2023 2:38 AM GMTഓഹരി വിപണിയിലെ തിരിച്ചടിക്കിടെ അദാനി എന്റെർപ്രൈസസിന്റെ തുടർ ഓഹരി...
27 Jan 2023 2:05 AM GMT