പെരിന്തല്‍മണ്ണയില്‍ വീണ്ടും കഞ്ചാവുവേട്ട
BY JSR20 July 2019 7:16 AM GMT
X
JSR20 July 2019 7:16 AM GMT
പെരിന്തല്‍മണ്ണ: 15 കിലോഗ്രാം കഞ്ചാവുമായി കാടമ്പുഴ വട്ടപ്പറമ്പ് സ്വദേശി പെരിന്തല്‍മണ്ണ പോലിസിന്റെ പിടിയിലായി. കാടാമ്പുഴ വട്ടപ്പറമ്പ് സ്വദേശി കോലോത്തുംപറമ്പില്‍ ഹാരിസ് (41) നെ യാണ് പെരിന്തല്‍മണ്ണ ഡിവൈഎസ്പി സുരേഷ് ബാബുവിന്റെ നേതൃത്വത്തില്‍ സിഐ വി ബാബുരാജ്, എസ്‌ഐ മഞ്ചിത് ലാല്‍ എന്നിവരടങ്ങുന്ന സംഘം അങ്ങാടിപ്പുറത്ത് വച്ച് അറസ്റ്റ് ചെയ്തത്.
2015ല്‍ പെരിന്തല്‍മണ്ണ, ചെര്‍പ്പുളശ്ശേരി, കോങ്ങാട് എന്നിവിടങ്ങളില്‍ ബീവറേജുകളിലും ജ്വല്ലറിയലും മോഷണം നടത്തിയതിന് ജയില്‍ ശിക്ഷ കഴിഞ്ഞ് ജാമ്യത്തിലിറങ്ങിയയാളാണ് ഹാരിസ്. തിരൂര്‍ വൈലത്തൂര്‍ ഭാഗങ്ങളിലെ ഏജന്റുമാര്‍ മുഖാന്തിരം തമിഴ്‌നാട്ടില്‍ നിന്നും വില്‍പ്പനയ്ക്കായി കൊണ്ടുവന്നതാണ് കഞ്ചാവെന്ന് പോലിസ് പറഞ്ഞു.
Next Story
RELATED STORIES
അമേരിക്കയില് ഹിന്ദുത്വ സ്ലീപ്പര് സെല്ലുകള് വന്തോതില് വളര്ന്നതായി ...
3 Feb 2023 3:30 PM GMTഅമേരിക്കയ്ക്കു മുകളിലൂടെ പറന്ന് ചൈനീസ് ചാര ബലൂണ്; ആണവ കേന്ദ്രങ്ങളുടെ ...
3 Feb 2023 2:30 PM GMTബിബിസി ഡോക്യുമെന്ററി വിലക്ക്: കേന്ദ്രത്തിന് സുപ്രിംകോടതി നോട്ടീസ്;...
3 Feb 2023 12:06 PM GMTസാധാരണക്കാരന്റെ നടുവൊടിച്ച ബജറ്റ്; പ്രതിഷേധവുമായി പ്രതിപക്ഷം
3 Feb 2023 9:51 AM GMTകൊളീജിയം ശുപാര്ശ: അഞ്ച് ജഡ്ജിമാരുടെ നിയമനം ഉടനെന്ന് കേന്ദ്രം...
3 Feb 2023 9:32 AM GMTകേരള ബജറ്റ് 2023: ലൈഫ് മിഷന് 1,436 കോടി, കൃഷിക്കായി 971 കോടി; പ്രധാന...
3 Feb 2023 5:18 AM GMT