ഇഷാന്‍ ഹവാരി ഇനി മിനര്‍വാ പഞ്ചാബില്‍

നിലമ്പൂര്‍ യുനൈറ്റഡ് എഫ്‌സിക്കു വേണ്ടി പല തവണ എതിര്‍ ഗോള്‍ വല കുലുക്കിയ ഇഷാന്‍ ഹവാരി കെ പി ഇനി ഐ ലീഗില്‍ മിനര്‍വാ പഞ്ചാബിന് പന്ത് തട്ടും.

ഇഷാന്‍ ഹവാരി ഇനി മിനര്‍വാ പഞ്ചാബില്‍

മലപ്പുറം: അണ്ടര്‍ 12 ഐ ലീഗില്‍ മിനര്‍വാ പഞ്ചാബിന് വേണ്ടി ബൂട്ട് കെട്ടാന്‍ മലപ്പുറം നിലമ്പൂരിലെ ചുങ്കത്തറയില്‍ നിന്നുള്ള 10 വയസുകാരനും. നിലമ്പൂര്‍ യുനൈറ്റഡ് എഫ്‌സിക്കു വേണ്ടി പല തവണ എതിര്‍ ഗോള്‍ വല കുലുക്കിയ ഇഷാന്‍ ഹവാരി കെ പി ഇനി ഐ ലീഗില്‍ മിനര്‍വാ പഞ്ചാബിന് പന്ത് തട്ടും.നിലമ്പൂര്‍ യുനൈറ്റഡ് എഫ്‌സി കോച്ചുമാരായ കമാലുദ്ധീന്‍ മൊഴിക്കല്‍, ഒമര്‍ സാലിഹ്, ഷാജി, അബ്ദുറഹ്മാന്‍, മനു, അഫ്‌സല്‍, എന്നിവരുടെ ശിക്ഷണത്തില്‍ വളര്‍ന്നു വന്ന താരമാണ് ഇഷാന്‍. പ്രളയവും ഉരുള്‍പൊട്ടലും സര്‍വവും കവര്‍ന്നെടുത്ത നിലമ്പൂരില്‍ നിന്നാണ് പുത്തന്‍ പ്രതീക്ഷകളുമായി ഇഷാന്‍ പുതിയ ഉപയരങ്ങള്‍ കീഴടക്കാനെത്തുന്നത്.

അഞ്ചച്ചവിടി ഗണ്‍മെന്റ് ഹൈസ്‌കൂള്‍ അധ്യാപകനാണ് ഇഷാന്റെ പിതാവ് അബ്ദുല്‍ ലത്തീഫ് കെ പി. മാതാവ് നഷീദ കെ ഖത്തറില്‍ നഴ്‌സാണ്.

RELATED STORIES

Share it
Top