Malappuram

എസ്ടി പ്രമോട്ടര്‍മാരുടെ നിസ്സഹകരണം മൂലം ഊരുകൂട്ടം ചേരാതെ വികസന മുരടിപ്പുമായി ഓടക്കയം ആദിവാസി കോളനികള്‍

അരീക്കോട്: ആദിവാസി കോളനികളുടെ സമഗ്രവികസനം ലക്ഷ്യമിട്ട് വര്‍ഷത്തില്‍ മൂന്ന് തവണ വിളിച്ചു ചേര്‍ക്കേണ്ട ഊരുകൂട്ടം നടത്താതെ ഓടക്കയത്തെ ആദിവാസി കോളനികള്‍. നെല്ലിയായി കുരീരി, കൊടുമ്പുഴ പണിയ കോളനി. ഈന്തും പാലി കോളനി, ചെക്കുന്ന് കോളനികളിലായി 2017 മുതല്‍ 2020 വരെയുള്ള കാലയളവില്‍ ഇതുവരെ രണ്ടു തവണയാണ് ഊരുകൂട്ടം വിളിച്ചു ചേര്‍ക്കപ്പെട്ടത്. ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസര്‍, എസ്ടി പ്രമോട്ടര്‍, വാര്‍ഡ് മെമ്പര്‍ ഊരുമൂപ്പന്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കേണ്ട ഊരുകൂട്ട യോഗത്തില്‍ ക്വാറം തികയാതെ വന്നാല്‍ പിന്നീട് വിളിച്ചു ചേര്‍ക്കണമെന്നാണ് ചട്ടം. ഇതനുസരിച്ച് പല കോളനികളിലും ക്വാറം തികയാത്തത് വിളിച്ചു ചേര്‍ക്കപ്പെട്ടിട്ടില്ല.

എടവണ്ണ ടിഇഒ നിര്‍ബന്ധമായും പങ്കെടുക്കേണ്ടിയിരുന്ന ഊരുകൂട്ടത്തില്‍ ഈന്തും പാലി, ചെക്കുന്ന് കോളനികളില്‍ ഒരു തിയ്യതിയില്‍ നടന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. രണ്ടും വ്യത്യസ്ഥ ഭാഗങ്ങളിലുള്ള കോളനികളായതുകൊണ്ട് ടിഇഒക്ക് പങ്കെടുക്കാന്‍ കഴിയുന്നതെങ്ങനെയെന്ന സംശയം ഉയരുന്നുണ്ട്. നെല്ലിയായി കുരീരി കോളനി ഊരുകൂട്ടം 10-5-18, 29-8- 19 എന്നീ തിയതികളില്‍ മാത്രമാണ് വിളിച്ചു ചേര്‍ത്തതെന്ന് രേഖകളില്‍ കാണുന്നു. ഊരുകൂട്ടം വിളിച്ചു ചേര്‍ക്കേണ്ടത് ട്രൈബല്‍ പ്രൊമോട്ടര്‍മാര്‍ ആണെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളുടെ നിയന്ത്രണത്തില്‍ കീഴിലായതു കൊണ്ട് കൃത്യമായ തീരുമാനങ്ങള്‍ ഇവര്‍ നടപ്പിലാക്കുന്നില്ല എന്നാക്ഷേപമുണ്ട്. ഊരുകൂട്ടം ചേര്‍ന്ന് തീരുമാനിക്കുന്നവ പഞ്ചായത്ത് ബോര്‍ഡില്‍ ചര്‍ച്ച ചെയത് തീരുമാനമാക്കണമെന്നാണ് വ്യവസ്ഥ. എന്നാല്‍ ഊരുകളില്‍ ആദിവാസികളുടെ തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ കഴിയാത്തതിന്റെ നേര്‍സാക്ഷ്യമാണ് ഓടക്കയത്തിലെ ആദിവാസി കോളനികള്‍, വികസന പദ്ധതികള്‍ ആവിഷ്‌ക്കരിക്കാന്‍ ഊരുകൂട്ടങ്ങള്‍ക്ക് കഴിയാത്തതിന്റെ ദുരന്തമാണ് ആദിവാസി കോളനികള്‍ ഏറെയും. കോളനികള്‍ ഏറെയുംരാഷ്ട്രീയ പാര്‍ട്ടി നിയന്ത്രണത്തിലാണ്. നെല്ലിയായി കോളനിയിലെ ട്രൈബല്‍ സാംസ്‌ക്കാരിക നിലയം രാഷ്ട്രീയ പാര്‍ട്ടിയുടെ നിയന്ത്രണത്തിന്‍ കീഴിലാണെന്ന ആക്ഷേപമുയരുന്നുണ്ട്.





Next Story

RELATED STORIES

Share it