കേന്ദ്രസര്‍ക്കാര്‍ തുറുങ്കിലടച്ച മനുഷ്യാവകാശപ്രവര്‍ത്തകരെ ഉടന്‍ വിട്ടയക്കുക: സിപിഐ

പെരിന്തല്‍മണ്ണ: കേന്ദ്രസര്‍ക്കാര്‍ തുറുങ്കിലടച്ച മനുഷ്യാവകാശപ്രവര്‍ത്തകരെ ഉടന്‍ വിട്ടയക്കണമെന്ന് സിപിഐ പെരിന്തല്‍മണ്ണ മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. മേലാറ്റൂരില്‍ നടന്ന പെരിന്തല്‍മണ്ണ മണ്ഡലം സമ്മേളനം സിപിഐ സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗം പി പി സുനീര്‍ ഉദ്ഘാടനം ചെയ്തു. രക്തസാക്ഷി പ്രമേയം സജീവും അനുശേചനം നിര്‍മല്‍ മൂര്‍ത്തിയും അവതരിപ്പിച്ചു. മണ്ഡലം സെക്രട്ടറി എം ആര്‍ മനോജ് പ്രവര്‍ത്തന റിപോര്‍ട്ട് അവതരിപ്പിച്ചു.
സാര്‍വദേശീയ റിപോര്‍ട്ട് ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി സഖാവ് അജിത്ത് കെളാടി അവതരിപ്പിച്ചു. സംഘടനാ റിപോര്‍ട്ട് പാര്‍ട്ടി ജില്ലാ സെക്രട്ടറി കൃഷ്ണദാസ് അവതരിപ്പിച്ചു. സമ്മേളനത്തെ അഭിവാദ്യം ചെയ്ത് സംസ്ഥാന കൗണ്‍സില്‍ അംഗം സുബ്രമണ്യന്‍, ജില്ലാ എക്‌സിക്യൂട്ടിവ് അംഗം എം എ അജയ്കുമാര്‍, എം എ റസ്സാഖ് സംസാരിച്ചു. 13 അംഗ മണ്ഡലം കമ്മിറ്റിയെയും തിരഞ്ഞെടുത്തു. പ്രമീളയെ മണ്ഡലം സെക്രട്ടറിയായി തിരഞ്ഞെടുത്തു.
RELATED STORIES
റൊണാള്‍ഡോ ഇഫക്ട് ഫലം ചെയ്തില്ല; അല്‍ നസര്‍ സൂപ്പര്‍ കപ്പില്‍ നിന്ന്...
27 Jan 2023 5:15 AM GMTഅസിസ്റ്റുകളുടെ രാജാവ് മിശ്ശിഹ തന്നെ
26 Jan 2023 6:49 PM GMTക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് വിലക്ക് വരുന്നു
26 Jan 2023 6:32 PM GMTമെസ്സി പിഎസ്ജി കരാര്‍ പുതുക്കുന്നില്ല; പുതിയ തട്ടകം ഇന്റര്‍ മിയാമിയോ...
26 Jan 2023 6:14 PM GMTസൗദി സൂപ്പര്‍ കപ്പ് സെമിയില്‍ അല്‍ നസര്‍ ഇന്നിറങ്ങും
26 Jan 2023 7:48 AM GMTലീഗ് കപ്പ്; യുനൈറ്റഡിന് ജയം; കോപ്പാ ഡെല്‍ റേയില്‍ ബാഴ്സ സെമിയില്‍
26 Jan 2023 7:07 AM GMT