- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കുടുംബ സംവിധാനം ഭദ്രമായാല്‍ ഹാപ്പിനെസ് സമൂഹം യാഥാര്‍ത്ഥ്യമാവും: വിസ്ഡം ഫാമിലി കോണ്‍ഫറന്‍സ്

കോട്ടക്കല്‍:ഹാപ്പിനെസ് സമൂഹത്തെ യാഥാര്‍ത്ഥ്യമാക്കാന്‍ കുടുംബ സംവിധാനം ഭദ്രമാക്കി ബന്ധങ്ങളുടെ പവിത്രതാ ബോധവും ഉത്തരവാദിത്തവും ഉള്ള തലമുറകളെ വളര്‍ത്തിയെടുക്കുകയാണ് വേണ്ടതെന്ന് വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ മലപ്പുറം വെസ്റ്റ് ജില്ലാ സമിതി സംഘടിപ്പിച്ച ഫാമിലി കോണ്‍ഫറന്‍സ് അഭിപ്രായപ്പെട്ടു. ഹാപ്പിനെസ് കോര്‍ണര്‍, ഉദ്യാനം, തെരുവ് എന്നീ സംവിധാനങ്ങളെ പ്രായാധിക്യത്താല്‍ ദുരിതമനുഭവിക്കുന്ന വയോജനങ്ങളെ തള്ളിയിട്ട് ഉത്തരവാദിത്തത്തില്‍ നിന്ന് ഒളിച്ചോടുന്ന പ്രവണതക്കെതിരെ ജാഗ്രത പുലര്‍ത്തണം. സംസ്ഥാനത്തെ ലഹരി പദാര്‍ത്ഥങ്ങളുടെ വ്യാപകമായ വിപണി കേന്ദ്രമാക്കാന്‍ ഒത്താശ ചെയ്യുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കണം.
സമൂഹത്തില്‍ ലഹരി ഉപയോഗത്തിനും ഉദാരലൈംഗികതയ്ക്കും ആശയ പിന്തുണ നല്‍കുന്ന നവലിബറല്‍ സമീപനങ്ങള്‍ക്കെതിരെ സമൂഹം ഉല്‍ബുദ്ധരാകണം. കുടുംബ സംവിധാനങ്ങളെ തകര്‍ക്കുന്ന ജെന്‍ഡര്‍ രാഷ്ട്രീയത്തെ വിദ്യാര്‍ത്ഥികളില്‍ അടിച്ചേല്‍പിക്കുന്നതില്‍ നിന്ന് അധികാരികള്‍ പിന്‍മാറണം. സ്വവര്‍ഗാനുരാഗത്തെയും കുടുംബ ശൈഥില്യങ്ങളെയും പ്രോല്‍സാഹിപ്പിക്കുന്ന കലാ- ചലചിത്ര സംവിധാനങ്ങള്‍ക്ക് സെന്‍സര്‍ ബോര്‍ഡ് നിയന്ത്രണമേര്‍പ്പെടുത്തണം. ധാര്‍മ്മിക സദാചാര മൂല്യങ്ങളെ പുതുതലമുറയില്‍ വളര്‍ത്തിയെടുക്കുന്നതിലൂടെ ഉത്തമ സമൂഹ സൃഷ്ടി സാധ്യമാകുമെന്നും സ്‌ക്രിയമായ യുവതക്ക് നിദാനമാകുമെന്നും സമ്മേളനം അഭിപ്രായപ്പെട്ടു.
കോട്ടക്കല്‍ പുത്തൂരില്‍ പ്രത്യേകം സജ്ജമാക്കിയ നഗരയില്‍ നടന്ന സമ്മേളനം വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന പ്രസിഡന്റ് പി എന്‍ അബ്ദുല്ലത്തീഫ് മദനി ഉദ്ഘാടനം ചെയ്തു. വിസ്ഡം ഇസ്ലാമിക് ഓര്‍ഗാനൈസേഷന്‍ ജില്ലാ പ്രസിഡന്റ് അബ്ദുല്‍ ലത്തീഫ് സുല്ലമി മാറഞ്ചേരി അധ്യക്ഷത വഹിച്ചു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















