വെറ്റിലപ്പാറയില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളും ഗ്രൗണ്ടും അനുവദിക്കണം; എസ് ഡിപിഐ നിവേദനം നല്‍കി

അരീക്കോട്: ഊര്‍ങ്ങാട്ടിരി വെറ്റിലപ്പാറയില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളും ഗ്രൗണ്ടും വേണമെന്നാവശ്യപ്പെട്ട് എസ് ഡിപിഐ ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികള്‍ മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും നിവേദനം അയച്ചു. മലയോര മേഖലയായ വെറ്റിലപ്പാറയില്‍ ഹൈസ്‌കൂള്‍ സ്ഥാപിച്ചിട്ട് അധികം വര്‍ഷമായിട്ടില്ല. 21 വാര്‍ഡുകളുള്ള ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലെ ഏക സര്‍ക്കാര്‍ ഹൈസ്‌കൂളാണ് വെറ്റിലപ്പാറയില്‍ പ്രവര്‍ത്തിക്കുന്നത്. മുമ്പ് കിലോമീറ്ററുകള്‍ നടന്നും ബസ്സിനെ ആശ്രയിച്ചുമാണ് മൂര്‍ക്കനാട്, തോട്ടുമുക്കം ഹൈസ്‌കൂളുകളില്‍ വിദ്യാര്‍ഥികള്‍ എത്തിയിരുന്നത്.
സര്‍ക്കാര്‍ ഹൈസ്‌കൂള്‍ സ്ഥാപിതമായതോടെ വിദ്യാര്‍ഥികളുടെ ദുരിതത്തിന് പരിഹാരമാവുകയായിരുന്നു. 2013 ലാണ് ഹൈസ്‌കൂള്‍ തുടങ്ങുന്നത്. എന്നാല്‍, ഉന്നത പഠനത്തിന് ഇപ്പോഴും മറ്റു സ്ഥാപനങ്ങളെയാണ് ഇവിടങ്ങളിലെ വിദ്യാര്‍ഥികള്‍ ആശ്രയിക്കുന്നത്. സീറ്റുകളുടെ പരിമിതിയും വിദ്യാര്‍ഥികളുടെ ഉപരിപഠനത്തിന് പ്രതിസന്ധി തീര്‍ക്കുകയാണ്. വെറ്റിലപ്പാറയില്‍ ഹയര്‍ സെക്കന്‍ഡറി യാഥാര്‍ഥ്യമായാല്‍ പ്രദേശത്തെ വിദ്യാര്‍ഥികളുടെ ഉന്നതപഠനത്തിന് പരിഹാരമാവുമെന്ന് എസ് ഡിപിഐ നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.
നിലവില്‍ സ്‌പോര്‍ട്‌സ് മേഖലയില്‍ വെറ്റിലപ്പാറയിലെ വിദ്യാര്‍ഥികള്‍ മുന്‍പന്തിയിലാണ്. എന്നാല്‍, സ്‌കൂളിന് അനുയോജ്യമായ കളിസ്ഥലമില്ല. വെറ്റിലപ്പാറ ഹൈസ്‌കൂളിന്റെ അതിര്‍ത്തിയുമായി ചേര്‍ന്നുനില്‍ക്കുന്ന 8/2 സര്‍വേ നമ്പരിലുള്ള റവന്യൂ ഭൂമി അളന്ന് സ്‌കൂളിന് നല്‍കിയാല്‍ സ്‌കൂളിനോട് ചേര്‍ന്ന് ഗ്രൗണ്ട് ലഭിക്കുമെന്ന് എസ് ഡിപിഐ ഭാരവാഹികള്‍ പറഞ്ഞു. ആദിവാസി മേഖലയോട് ചേര്‍ന്നുള്ള വെറ്റിലപ്പാറയില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളും ഗ്രൗണ്ടും ഉള്‍പ്പെടെ യാഥാര്‍ഥ്യമായാല്‍ സ്‌പോര്‍ട്‌സ് രംഗത്തുള്ള ആദിവാസി വിദ്യാര്‍ഥികള്‍ക്കും പ്രയോജനപ്പെടുമെന്ന് എസ്ഡിപിഐ ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സെയ്ഫുദ്ദിന്‍ കൊളക്കാടന്‍, സെക്രട്ടറി എം പി ജലീല്‍ തച്ചാംപറമ്പ് എന്നിവര്‍ നിവേദനത്തില്‍ അറിയിച്ചു.
RELATED STORIES
ഇടുക്കിയില് വിദ്യാര്ഥി മുങ്ങി മരിച്ചു
4 Feb 2023 11:46 AM GMTമുഖ്യമന്ത്രിയും ഹൈക്കോടതി ചീഫ് ജസ്റ്റിസും കൂടിക്കാഴ്ച നടത്തി
4 Feb 2023 8:31 AM GMTതിരൂരങ്ങാടിയില് ഒമ്പതാം ക്ലാസ് വിദ്യാര്ഥിനി വീട്ടില് തൂങ്ങി മരിച്ച...
4 Feb 2023 8:24 AM GMTവേങ്ങരയില് ബിഹാര് സ്വദേശിയുടെ മരണം കൊലപാതകം; ഭാര്യ അറസ്റ്റില്
4 Feb 2023 7:23 AM GMTജഡ്ജിമാരുടെ പേരില് കൈക്കൂലി: പരാതിക്കാരില്ല, കേസ് റദ്ദാക്കണം;...
4 Feb 2023 6:57 AM GMTജാമിഅ സംഘര്ഷം: ഷര്ജീല് ഇമാമിനെ ഡല്ഹി കോടതി വെറുതെ വിട്ടു
4 Feb 2023 6:49 AM GMT