കാലവര്‍ഷം; പരപ്പനങ്ങാടി മേഖലയില്‍ സേവനപ്രവര്‍ത്തനങ്ങളില്‍ സജീവമായി എസ് ഡിപിഐ
പരപ്പനങ്ങാടി: ശക്തമായ കാലവര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പരപ്പനങ്ങാടി മേഖലയില്‍ സേവന-രക്ഷാപ്രവര്‍ത്തനങ്ങളില്‍ സജീവമായി എസ് ഡിപിഐ പ്രവര്‍ത്തകര്‍ രംഗത്ത്. പാലത്തിങ്ങല്‍ ന്യൂകട്ട് പാലത്തില്‍ കുടുങ്ങിയ വന്‍മരങ്ങള്‍ റവന്യൂ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ എസ് ഡിപിഐ പ്രവര്‍ത്തകര്‍ നീക്കം ചെയ്തു. പരപ്പനങ്ങാടി നഗരസഭയിലെ പാലത്തിങ്ങല്‍ ന്യൂകട്ട് പാലത്തിലാണ് റവന്യൂ ഉദ്യോഗസ്ഥരുടെയും ഇറിഗേഷന്‍ വകുപ്പിന്റെയും ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരം എസ് ഡിപിഐ പ്രവര്‍ത്തകര്‍ മരങ്ങളും, അടിഞ്ഞ് കുടിയ ചണ്ടികളും നീക്കം ചെയ്തത്. തിരൂരങ്ങാടി തഹസില്‍ദാരുടെ നിര്‍ദേശ പ്രകാരം നെടുവ വില്ലേജ് ഓഫിസര്‍ രാജേഷ്, വില്ലേജ് അസിസ്റ്റന്റുമാരായ ഷാജു, ഗോവിന്ദന്‍, ഇറിഗേഷന്‍ ഓവര്‍സിയര്‍ അനുപമ എന്നിവരുടെ നേതൃത്വത്തിലാണ് എസ് ഡിപിഐ പ്രവര്‍ത്തകര്‍ ഇറങ്ങിയത്. രാവിലെ പാലത്തിങ്ങല്‍ പാലത്തില്‍ കുടുങ്ങിയ മരങ്ങള്‍ നീക്കാന്‍ സ്ഥലത്തെത്തിയെങ്കിലും പരപ്പനങ്ങാടി ട്രോമാ കെയര്‍ പ്രവര്‍ത്തകര്‍ ആഭാഗം ഏറ്റെടുത്തതോടെ സംഘം കീരനല്ലൂര്‍ പാലത്തിലേക്ക് തിരിയുകയായിരുന്നു. ഇന്നലെ ഈ ഭാഗത്ത് മരങ്ങള്‍ നീക്കം ചെയ്തിരുന്നെങ്കിലും വലിയ മരങ്ങള്‍ നീക്കം ചെയ്തിരുന്നില്ല. ഇതാണ് പിന്നീട് എസ്ഡിപിഐ സംഘം നീക്കം ചെയ്തത്.
60 പേരടുങ്ങുന്ന സംഘം മരങ്ങളും ചണ്ടികളും നീക്കം ചെയ്തു. അതിന് ശേഷം പുഴയിലേക്ക് ചാഞ്ഞ് നില്‍ക്കുന്ന മരങ്ങള്‍ ഇറിഗേഷന്‍ വകുപ്പിന്റെ നിര്‍ദേശപ്രകാരം മുറിച്ച് മാറ്റി. പിന്നീട് തണ്ടാണിപുഴ ഒഴുകുന്ന പല്ലവി തോട്ടിലെ തടസ്സങ്ങളും നീക്കി. കരിങ്കല്ലത്താണി ഭാഗങ്ങളിലെ വെള്ളം കയറാന്‍ സാധ്യതയുള്ള വീടുകളിലെ വീട്ടുപകരണങ്ങള്‍ സുരക്ഷിതമായി കയറ്റിവച്ചു. എസ് ഡിപിഐ. തിരൂരങ്ങാടി മണ്ഡലം പ്രസി ഹമീദ് പരപ്പനങ്ങാടി, പോപുലര്‍ ഫ്രണ്ട് ഡിവിഷന്‍ ഭാരവാഹികളായ സുലൈമാന്‍, റിയാസ് തിരൂരങ്ങാടി, എസ്ഡിപിഐ മുന്‍സിപ്പല്‍ കമ്മിറ്റി ഭാരവാഹികളായ സിദ്ദീഖ്, ജമാല്‍, ഹാരിസ്, നേതാക്കളായ ഉസ്മാന്‍ തിരൂരങ്ങാടി, അഷ്‌റഫ്, മുനീര്‍, ലത്തീഫ് നേതൃത്വം നല്‍കി.
Heavy rain; SDPI active service in Parappanangadi area
RELATED STORIES
കൊല്ലത്ത് ഹൗസ്ബോട്ടിനു തീപ്പിടിച്ചു; വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തി
30 Jan 2023 3:01 PM GMTതൃശൂരില്‍ വെടിക്കെട്ട് പുരയില്‍ സ്ഫോടനം
30 Jan 2023 2:48 PM GMTമോട്ടിവേഷണല്‍ കൗണ്‍സിലിങ് പ്രോഗ്രാം നടത്തി
30 Jan 2023 1:59 PM GMTബൈക്ക് റേസിങ് നിയന്ത്രിക്കാറുണ്ടോ ?; പോലിസിനോട് മനുഷ്യാവകാശ കമ്മീഷന്
30 Jan 2023 1:17 PM GMTകക്കൂസ് മാലിന്യനിര്‍മാര്‍ജന പ്ലാന്റ്: അഹങ്കാരിയായ മേയര്‍ ബീനാ ഫിലിപ്പ് ...
30 Jan 2023 11:08 AM GMTനിര്‍മാണമേഖലയിലെ പ്രതിസന്ധി: സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം-...
30 Jan 2023 10:16 AM GMT