പരപ്പനങ്ങാടിയില്‍ വന്‍ തീപ്പിടിത്തം (video)

പരപ്പനങ്ങാടിയില്‍ വന്‍ തീപ്പിടിത്തം (video)

പരപ്പനങ്ങാടി: പരപ്പനങ്ങാടി ഒട്ടുമ്മലില്‍ ഹാര്‍ഡ്‌വെയര്‍ ഗോഡൗണിന് തീപ്പിടിച്ചു. ഒട്ടുമ്മല്‍ മുജാഹിദ് പള്ളിക്ക് സമീപമുള്ള കെഎംഎം ഹര്‍ഡ്‌വെയറിനാണ് തീപിടിച്ചത്. പരപ്പനങ്ങാടിയിലെ കിണറ്റിങ്ങല്‍ സല്‍മാന്റേതാണ് ഗോഡൗണ്‍. വൈകീട്ട് നാലുമണിയോടെയാണ് തീപ്പിടുത്തമുണ്ടായത്. കാരണം വ്യക്തമല്ല. നാട്ടുകാരുടെയും തിരൂരില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ് യൂണിറ്റിന്റെയും നേതൃത്വത്തില്‍ തീ അണയ്ക്കാനുള്ള ശ്രമം പുരോഗമിക്കുന്നു.

RELATED STORIES

Share it
Top