Malappuram

പൊന്നാനിയില്‍നിന്ന് മല്‍സ്യബന്ധനത്തിന് പോയ ഫൈബര്‍ വള്ളം കാണാതായി

പൊന്നാനിയില്‍നിന്ന് മല്‍സ്യബന്ധനത്തിന് പോയ ഫൈബര്‍ വള്ളം കാണാതായി
X

മലപ്പുറം: പൊന്നാനിയില്‍നിന്ന് മല്‍സ്യബന്ധനത്തിന് പോയ ഫൈബര്‍ വള്ളം കാണാതായി. ഡിസംബര്‍ 31ന് ഉച്ചയ്ക്കാണ് മൂന്നുപേരുമായി ഒബിഎം വള്ളം മല്‍സ്യബന്ധനത്തിന് പോയത്. ജനുവരി ഒന്നിന് പുലര്‍ച്ചെ രണ്ടുമണിക്ക് കരയില്‍ തിരിച്ചെത്തേണ്ട വള്ളത്തെക്കുറിച്ച് ഇതുവരെയായി വിവരമൊന്നും ലഭിച്ചിട്ടില്ല. ഇതെത്തുടര്‍ന്ന് വള്ളത്തിന്റെ ഉടമയായ ഷഫീഖ് പൊന്നാനി കോസ്റ്റ്ഗാര്‍ഡ് ഓഫിസില്‍ വിവരമറിയിക്കുകയായിരുന്നു.

തൊഴിലാളികളുടെ മൊബൈല്‍ നമ്പറില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ സ്വിച്ച് ഓഫ് ആണെന്നാണ് മറുപടി ലഭിച്ചത്. ബദറു കളരിക്കല്‍, ജമാല്‍ പൊന്നാനി, തമിഴ്‌നാട് സ്വദേശി ശിവ എന്നിവരാണ് കാണാതായ ഫൈബര്‍ വള്ളത്തിലുണ്ടായിരുന്നത്. കടലിലുള്ള ബോട്ടുകളെ വയര്‍ലസ് മുഖേന കാണാതായ ബോട്ടിന്റെ വിവരങ്ങള്‍ അറിയിച്ചിച്ചിട്ടുണ്ട്. തിരച്ചിലിനായി ഫിഷറീസ് പട്രോള്‍ ബോട്ടും പുറപ്പെട്ടിട്ടുണ്ട്.

കടലില്‍ കാണാതായവര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ നടത്തുന്നതിന് ബേപൂര്‍ കോസ്റ്റ് ഗാര്‍ഡ് ന്റെ ചെറിയ ബോട്ട് 6 മണിക്ക് പുറപ്പെട്ടെന്നും കപ്പല്‍ ഒരുമണിക്ക് പോവുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചിട്ടുണ്ട്. ഇന്ന് രാവിലെ ഹെലികോപ്റ്റര്‍ വഴിയുള്ള തിരച്ചിലും ആരംഭിച്ചതായി കോസ്റ്റ് ഗാര്‍ഡ് അറിയിച്ചിട്ടുണ്ട്. കൂടാതെ ബേപ്പൂരില്‍നിന്ന് ഫിഷറൂസ് വകുപ്പിന്റെ മറൈന്‍ ആംബുലന്‍സ് പരപ്പനങ്ങാടി ഭാഗത്തും തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്. തൃശൂരില്‍നിന്നുള്ള ഫിഷറീസ് പട്രോള്‍ ബോട്ട് 9 മണിയോട് കൂടി ചേറ്റുവ ഭാഗത്തേക്കും തിരച്ചിലിനായി പോയിട്ടുണ്ടെന്ന് കോസ്റ്റ് ഗാര്‍ഡ് കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it