Malappuram

ഫെഡറേഷന്‍ കപ്പ്: ദേശീയ സീനിയര്‍ നെറ്റ്‌ബോള്‍ ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ പരിയാപുരത്തുനിന്ന് അനു ജോസഫ്

ഫെഡറേഷന്‍ കപ്പ്: ദേശീയ സീനിയര്‍ നെറ്റ്‌ബോള്‍ ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ പരിയാപുരത്തുനിന്ന് അനു ജോസഫ്
X

പെരിന്തൽമണ്ണ: ഡൽഹിയിലെ വികാസ്പുരിയിൽ നാളെ (23) തുടങ്ങുന്ന 12-ാമത് ഫെഡറേഷൻ കപ്പ് ദേശീയ സീനിയർ നെറ്റ്ബോൾ(പെൺ) ചാമ്പ്യൻഷിപ്പിൽ കേരളത്തിനുവേണ്ടി കളിക്കാൻ പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ പൂർവവിദ്യാർഥിയും മരിയൻ സ്പോർട്സ് അക്കാദമി താരവുമായ അനു ജോസഫ്.

ചീരട്ടാമല കൂത്രപ്പള്ളി കെ.സി.ജോസഫിന്റെയും ജസിയുടെയും മകളും ചങ്ങനാശേരി അസംപ്ഷൻ കോളജിലെ രണ്ടാംവർഷ ബിഎ വിദ്യാർഥിയുമാണ് ഈ മിടുക്കി. പരിയാപുരം സെൻ്റ് മേരീസ് സ്കൂൾ വിദ്യാർഥിയായിരിക്കെ, ദേശീയ സബ്ജൂനിയർ നെറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയ കേരള ടീം അംഗമായിരുന്നു.

Next Story

RELATED STORIES

Share it