Malappuram

പ്ലസ്ടു പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും നേടി ഫാത്തിമ മെഹറിന്‍

പ്ലസ്ടു പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും നേടി ഫാത്തിമ മെഹറിന്‍
X

പെരിന്തല്‍മണ്ണ: പ്ലസ്ടു പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും മുഴുവന്‍ മാര്‍ക്കും നേടി ഫാത്തിമ മെഹറിന്‍ നാടിന് അഭിമാനമായി. വെട്ടത്തൂര്‍ ജി എച്ച്എസ്എസ് സ്‌കൂളിലെ സയന്‍സ് ബാച്ച് വിദ്യാര്‍ഥിയാണ് ഫാത്തിമ മെഹറിന്‍. ഹയര്‍ സെക്കന്‍ഡറിയില്‍ സയന്‍സ് വിഭാഗത്തിലാണ് ഫാത്തിമ മെഹറിന്‍ ഉജ്വലവിജയം കരസ്ഥമാക്കിയത്.

മേലാറ്റൂര്‍ കാര്യവട്ടം പച്ചീരിപ്പാറ ചക്കികുളത്തില്‍ ഷൗക്കത്തലി- ആതിക്ക ദമ്പതികളുടെ മകളാണ് ഫാത്തിമ മെഹറിന്‍. കാര്യവട്ടം ഇംഗ്ലീഷ് മീഡിയം സ്‌കൂളിലാണ് എല്‍പി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് പൂപ്പലം ദാറുല്‍ ഫലാഹ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ ഹൈസ്‌കൂള്‍ പഠനം. പഠനകാലത്ത് ഒട്ടേറെ മല്‍സര പരീക്ഷകളിലും മറ്റുമായി മെഹറിന്‍ മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it