Malappuram

താഴെക്കോട്, ആലിപ്പറമ്പ് പഞ്ചായത്തുകള്‍ക്കുള്ള സമഗ്ര കുടിവെള്ള പദ്ധതിക്ക് 138 കോടി അനുവദിക്കാന്‍ ശുപാര്‍ശ

ഏകദേശം 22,000 ഓളം വീടുകള്‍ക്ക് കുടിവെള്ള കണക്ഷന്‍ നല്‍കാന്‍ സാധിക്കുന്ന പദ്ധതി ജനോപകാരപ്രദമായി മാറണമെങ്കില്‍ മൊത്തം 138 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. പദ്ധതി നടത്തിപ്പിനാവശ്യമായ തുക വകയിരുത്തുന്നതിന് ഉചിതമായ നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടുള്ള കത്ത് ജലവിഭവ മന്ത്രി കെ കൃഷ്ണന്‍കുട്ടി ധനകാര്യമന്ത്രി തോമസ് ഐസക്കിന് കൈമാറി.

താഴെക്കോട്, ആലിപ്പറമ്പ് പഞ്ചായത്തുകള്‍ക്കുള്ള സമഗ്ര കുടിവെള്ള പദ്ധതിക്ക് 138 കോടി അനുവദിക്കാന്‍ ശുപാര്‍ശ
X

പെരിന്തല്‍മണ്ണ: മണ്ഡലത്തില്‍ ഉള്‍പ്പെട്ട താഴെക്കോട്, ആലിപ്പറമ്പ് ഗ്രാമപ്പഞ്ചായത്തുകള്‍ക്കായി വിഭാവനം ചെയ്ത സമഗ്ര കുടിവെള്ള പദ്ധതിയായ തൂത വെട്ടിച്ചുരുക്ക് കുടിവെള്ള പദ്ധതിയുടെ പൂര്‍ത്തീകരണത്തിന് തുക അനുവദിക്കാന്‍ ജലവിഭവ വകുപ്പ് ധനകാര്യവകുപ്പിന് ശുപാര്‍ശ നല്‍കി. ഏകദേശം 22,000 ഓളം വീടുകള്‍ക്ക് കുടിവെള്ള കണക്ഷന്‍ നല്‍കാന്‍ സാധിക്കുന്ന പദ്ധതി ജനോപകാരപ്രദമായി മാറണമെങ്കില്‍ മൊത്തം 138 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. പദ്ധതി നടത്തിപ്പിനാവശ്യമായ തുക വകയിരുത്തുന്നതിന് ഉചിതമായ നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടുള്ള കത്ത് ജലവിഭവ മന്ത്രി കെ കൃഷ്ണന്‍കുട്ടി ധനകാര്യമന്ത്രി തോമസ് ഐസക്കിന് കൈമാറി.

മഞ്ഞളാംകുഴി അലി എംഎല്‍എ പലതവണയായി വകുപ്പുമന്ത്രിയുമായി നടത്തിയ കത്തിടപാടുകളുടെയും ചര്‍ച്ചകളുടെയും അടിസ്ഥാനത്തിലാണ് നടപടി. കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് എന്‍ആര്‍ഡബ്ലിയുപി/എസ്എല്‍എസ്എസ്‌സി 2013 ഉള്‍പ്പെടുത്തി 750 ലക്ഷം രൂപയ്ക്ക് ഭരണാനുമതി നല്‍കി. ഇതില്‍ ഉള്‍പ്പെട്ട ആറുമീറ്റര്‍ വ്യാസവുമുള്ള കിണറും പമ്പ് ഹൗസും റോ വാട്ടര്‍ പമ്പിങ് മെയിന്‍ 12 എംഎല്‍ഡി ശേഷിയുള്ള ജലശുദ്ധീകരണശാല, ക്ലിയര്‍ വാട്ടര്‍ ഭൂഗര്‍ഭ സംഭരണി, ആലിപ്പറമ്പ് പഞ്ചായത്തിലെ കൈനിശ്ശേരി കോട്ടയില്‍ നിര്‍മിക്കാനുദ്ദേശിക്കുന്ന 19 ലക്ഷം ലിറ്റര്‍ ശേഷിയുള്ള ഉപരിതല സംഭരണക്കുള്ള 300 മില്ലി മീറ്റര്‍ വ്യാസമുള്ള ക്ലിയര്‍ വാട്ടര്‍ പമ്പിങ് മെയിന്‍ എന്നീ ഘടകങ്ങളുടെ പ്രവൃത്തി പൂര്‍ത്തീകരിച്ചിട്ടുണ്ട്.

ഒന്നാംഘട്ടത്തില്‍ ഉള്‍പ്പെടാത്ത ഉത്പാദനഘടകങ്ങളായ 19 ലക്ഷം ലിറ്റര്‍ ശേഷിയുള്ള രണ്ട് ഉപരിതല സംഭരണികളും ആലിപ്പറമ്പ് പഞ്ചായത്തിലെ പഞ്ചായത്തിലെ ഇലക്ട്രോ മെക്കാനിക്കല്‍ പമ്പ് സെറ്റുകള്‍, ട്രാന്‍സ്‌ഫോര്‍മറുകള്‍, അനുബന്ധപ്രവര്‍ത്തികള്‍ക്ക് രണ്ടാംഘട്ടമായി 28.75 കോടി രൂപയുടെ വിശദമായ പദ്ധതി രേഖ വാട്ടര്‍ അതോറിറ്റി തയ്യാറാക്കിയിട്ടുണ്ട്. രണ്ട് പഞ്ചായത്തുകളിലായി വിതരണശൃംഖല സ്ഥാപിക്കുന്നതിനായി 330 കിലോമീറ്റര്‍ ഗ്രാഫിക് സര്‍വേ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. വിതരണശൃംഖല സ്ഥാപിക്കുന്ന പ്രവര്‍ത്തിക്ക് റോഡ് റെസ്‌റ്റൊറോഷന്‍ ചാര്‍ജ് ഉള്‍പ്പെടെ ഏകദേശം 109.25 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നുണ്ടെന്നും കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Next Story

RELATED STORIES

Share it