അനീതിക്കും അക്രമത്തിനും കൂട്ടുനില്‍ക്കരുത്: എ നജീബ് മൗലവി

മലപ്പുറം: സാമൂഹിക ജീവിയായ മനുഷ്യന്റെ ഏതുതരം സംഘടിത പരിശ്രമങ്ങളും അവന്‍ ജീവിക്കുന്ന സമൂഹത്തിനും സ്വന്തം വ്യക്തി ജീവിതത്തിനും ഉപകാരപ്പെടുന്നതായിരിക്കണമെന്നും കുറ്റകരവും അധാര്‍മ്മികവുമായ കാര്യങ്ങളില്‍ പരസ്പരം സഹായിക്കുകയോ അനീതിക്കും അക്രമത്തിനും കൂട്ടുനില്‍ക്കുകയോ ചെയ്യരുതെന്നും എ നജീബ് മൗലവി പറഞ്ഞു. നജീബ് മൗലവിയുടെ മത-രാഷ്ട്രീയ-സാമൂഹിക-വിദ്യാഭ്യാസ-പ്രബോധനങ്ങളുടെ പ്രചാരണ വേദിയായ അഹിബ്ബാഉ മൗലാനായുടെ സപ്ത വല്‍സരാഘോഷങ്ങളുടെ ഭാഗമായി നടന്ന 'ഇഫോറിയ'യില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. നന്‍മയും പുണ്യവും ദൈവ വിധേയത്വവുമായിരിക്കണം കൂട്ടായ്മകളുടെ ലക്ഷ്യം. ഇത്തരം സംഘടിത ശ്രമങ്ങളും പരസ്പര സഹായവും സമൂഹത്തിന്റെ ഉന്നമനത്തിന് അനിവാര്യമാണ്. പ്രാര്‍ത്ഥനയ്ക്കു ജാതിയേരി ഖാദി സയ്യിദ് ആറ്റക്കോയ തങ്ങള്‍ നരിപ്പറ്റ നേതൃത്വം നല്‍കി. കെ സി അഹ്്മദ് സ്വാദിഖ് നാദാപുരം അധ്യക്ഷത വഹിച്ചു. പാണക്കാട് സയ്യിദ് അബ്ദുല്‍ ഖയ്യൂം ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് ഹസന്‍ സഖാഫ് തങ്ങള്‍, എന്‍പിഎം സൈനുല്‍ ആബിദീന്‍ തങ്ങള്‍ കാസര്‍കോട്, സയ്യിദ് ഹാശിം ബാഫഖി തങ്ങള്‍ കൊയിലാണ്ടി, സയ്യിദ് ബുര്‍ഹാനുദ്ദീന്‍ സഅദി ശ്രീലങ്ക, അലി മുസ് ല്യാര്‍ പൊയ്‌ലൂര്‍, ബഷീര്‍ ബാഖവി മൂന്നിയൂര്‍(പ്രഫസര്‍ ജാമിഅ: മന്നാനിയ്യ, തിരുവനന്തപുരം), അശ്‌റഫ് ബാഖവി കാളികാവ്, സിറാജുദ്ദീന്‍ ഫൈസി വീരമംഗലം, ഹാഷിര്‍ ഹാമിദി കര്‍ണാടക, അബ്ദുല്‍ അസീസ് സഖാഫി പാലത്തുംകര, സലീം വഹബി ഉപ്പട്ടി സംസാരിച്ചു.
RELATED STORIES
പൊതുവിദ്യാലയങ്ങളിലെ ഉച്ചഭക്ഷണ പദ്ധതിക്കുള്ള തുക കൂട്ടിയില്ല
27 Jan 2023 2:57 AM GMT'ഹിന്ദുവിന്റെ വിപരീതപദം മുസ്ലിം എന്ന് പഠിപ്പിക്കുന്നു',സംഘപരിവാര്...
26 Jan 2023 12:55 PM GMTമലബാര് സമരനേതാക്കള് സ്വാതന്ത്ര്യസമര സേനാനികളല്ല; നിലപാട്...
26 Jan 2023 6:12 AM GMTഇന്ന് റിപബ്ലിക് ദിനം; രാജ്യമെങ്ങും വിപുലമായ ആഘോഷപരിപാടികള്
26 Jan 2023 1:45 AM GMTവധശ്രമക്കേസ്: ലക്ഷദ്വീപ് മുന് എംപി മുഹമ്മദ് ഫൈസലിനെതിരായ...
25 Jan 2023 6:46 AM GMTഗുജറാത്ത് വംശഹത്യയ്ക്കിടെ 17 മുസ്ലിംകളെ കൂട്ടക്കൊല ചെയ്ത കേസ്: 22...
25 Jan 2023 5:06 AM GMT