Malappuram

സൈബര്‍ തട്ടിപ്പുകേസ്: സംഘത്തലവനായ കാമറൂണ്‍ സ്വദേശി അറസ്റ്റില്‍

നോര്‍ത്ത് വെസ്റ്റ് റീജ്യന്‍ സ്വദേശിയായ മൈക്കിള്‍ ബൂന്‍വി ബോന്‍വ (29) കഴിഞ്ഞ ദിവസം പുലര്‍ച്ചെ പിടിയിലായത്. ഇതേ കേസിലെ കാമറൂണ്‍ സ്വദേശികളായ രണ്ടുപേരെ കഴിഞ്ഞ മാസം മഞ്ചേരി പോലിസ് അറസ്റ്റുചെയ്തിരുന്നു.

സൈബര്‍ തട്ടിപ്പുകേസ്: സംഘത്തലവനായ കാമറൂണ്‍ സ്വദേശി അറസ്റ്റില്‍
X

മലപ്പുറം: ഹൈടെക് സാങ്കേതിക വിദ്യകളുപയോഗിച്ച് വിവിധ രീതിയിലുള്ള ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ നടത്തിവരികയായിരുന്ന കാമറൂണ്‍ സ്വദേശിയെ ഹൈദരാബാദില്‍നിന്ന് മഞ്ചേരി പോലിസ് അറസ്റ്റുചെയ്തു. നോര്‍ത്ത് വെസ്റ്റ് റീജ്യന്‍ സ്വദേശിയായ മൈക്കിള്‍ ബൂന്‍വി ബോന്‍വ (29) കഴിഞ്ഞ ദിവസം പുലര്‍ച്ചെ പിടിയിലായത്. ഇതേ കേസിലെ കാമറൂണ്‍ സ്വദേശികളായ രണ്ടുപേരെ കഴിഞ്ഞ മാസം മഞ്ചേരി പോലിസ് അറസ്റ്റുചെയ്തിരുന്നു. ഇടയ്ക്കിടെ താമസസ്ഥലം മാറ്റുന്ന പ്രതിയെ കണ്ടെത്താന്‍ വളരെ പ്രയാസമായിരുന്നു. മെഡിക്കല്‍ വിസയിലാണ് ഇയാള്‍ ഇന്ത്യയില്‍ വന്നത്. എന്നാല്‍, ബന്ധപ്പെട്ട ഫോറിനേഴ്‌സ് ബ്രാഞ്ചില്‍ രജിസ്റ്റര്‍ ചെയ്യുകയോ വിസ പുതുക്കുകയോ ചെയ്യാതെ ഇയാള്‍ അനധികൃതമായി രാജ്യത്ത് തങ്ങുകയായിരുന്നു. ഇതോടെ ഓണ്‍ലൈന്‍ തട്ടിപ്പുകേസില്‍ മഞ്ചേരി പോലിസ് കഴിഞ്ഞ ആറുമാസത്തിനിടെ അറസ്റ്റുചെയ്യുന്ന പ്രതികളുടെ എണ്ണം എട്ടായി.

മഞ്ചേരിയിലെ ഒരു സ്ഥാപനത്തിന്റെ പേരും രസീതുകളും വെബ്‌സൈറ്റും ഉപയോഗിച്ച് വിവിധ ഉല്‍പന്നങ്ങള്‍ വാഗ്ദാനംചെയ്ത് പണം തട്ടിയെന്ന് ചൂണ്ടിക്കാട്ടി ഇതരസംസ്ഥാന സ്വദേശി നല്‍കിയ പരാതിയെക്കുറിച്ചുള്ള അന്വേഷണത്തിലാണ് പ്രതികള്‍ വലയിലാവുന്നത്. പ്രതികളില്‍നിന്ന് തട്ടിപ്പിനുപയോഗിക്കുകയായിരുന്ന മൊബൈല്‍ ഫോണുകള്‍, സിം കാര്‍ഡുകള്‍, റൂട്ടറുകള്‍, ലാപ്‌ടോപ്പുകള്‍ തുടങ്ങി നിരവധി സാധനങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്. മലപ്പുറം ജില്ലാ പോലിസ് മേധാവി പ്രതീഷ് കുമാറിന്റെ നിര്‍ദേശപ്രകാരം ഡിവൈഎസ്പി ജലീല്‍ തോട്ടത്തില്‍, സിഐ എന്‍ ബി ഷൈജു, എസ്‌ഐ ജലീല്‍ കറുത്തേടത്ത് എന്നിവരുടെ മേല്‍നോട്ടത്തില്‍ സൈബര്‍ ഫോറന്‍സിക് ടീം അംഗം എന്‍ എം അബ്ദുല്ല ബാബു, സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം അംഗങ്ങളായ ടി പി മധുസൂദനന്‍, ഹരിലാല്‍, ലിജിന്‍, ഷഹബിന്‍ എന്നിവരാണ് ഹൈദരാബാദില്‍നിന്നും പ്രതിയെ അറസ്റ്റുചെയ്തത്.

Next Story

RELATED STORIES

Share it