Malappuram

കടലുണ്ടിപ്പുഴയിലെ മണലും മാലിന്യങ്ങളും നീക്കംചെയ്തില്ല; പരപ്പനങ്ങാടി നഗരസഭാ കൗണ്‍സില്‍ യോഗത്തിനിടെ സിപിഎം പ്രതിഷേധം

പോലിസെത്തി പ്രതിഷേധം നടത്തിയ സിപിഎം പ്രവര്‍ത്തകരായ എ പി മുജീബ്, വി പി മൊയ്തീന്‍, കെ അഫ്താബ്, മമ്മിക്കാനകത്ത് ഷമീര്‍, ഫൈസല്‍, എന്‍ കെ റഫീഖ് എന്നിവരെ അറസ്റ്റുചെയ്തുനീക്കുകയായിരുന്നു. പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ ഇവരെ വിട്ടയച്ചു.

കടലുണ്ടിപ്പുഴയിലെ മണലും മാലിന്യങ്ങളും നീക്കംചെയ്തില്ല; പരപ്പനങ്ങാടി നഗരസഭാ കൗണ്‍സില്‍ യോഗത്തിനിടെ സിപിഎം പ്രതിഷേധം
X

പരപ്പനങ്ങാടി: കടലുണ്ടിപുഴയില്‍ പാലത്തിങ്ങല്‍, കീരനല്ലൂര്‍ ന്യൂക്കട്ട് ഭാഗങ്ങളില്‍ പ്രളയത്തില്‍ അടിഞ്ഞുകൂടിയ മണലും മാലിന്യങ്ങളും സമയബന്ധിതമായി നീക്കംചെയ്യാത്തതിനെതിരേ സിപിഎം പ്രവര്‍ത്തകര്‍ പരപ്പനങ്ങാടി നഗരസഭാ കൗണ്‍സില്‍ യോഗത്തിലേക്ക് ഇരച്ചുകയറി പ്രതിഷേധിച്ചു. ഇന്ന് രാവിലെ കൗണ്‍സില്‍ യോഗം നടക്കുന്നതിനിടെ സിപിഎം പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി ഹാളിലെത്തി ഒരുമണിക്കൂറോളം കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുകയായിരുന്നു. ഇതെത്തുടര്‍ന്ന് യോഗനടപടികള്‍ തടസ്സപ്പെട്ടു.

പോലിസെത്തി പ്രതിഷേധം നടത്തിയ സിപിഎം പ്രവര്‍ത്തകരായ എ പി മുജീബ്, വി പി മൊയ്തീന്‍, കെ അഫ്താബ്, മമ്മിക്കാനകത്ത് ഷമീര്‍, ഫൈസല്‍, എന്‍ കെ റഫീഖ് എന്നിവരെ അറസ്റ്റുചെയ്തുനീക്കുകയായിരുന്നു. പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ ഇവരെ വിട്ടയച്ചു. കാലവര്‍ഷത്തിന് മുമ്പ് അടിഞ്ഞുകൂടിയ മണലടക്കമുള്ള മാലിന്യങ്ങള്‍ നഗരസഭ ഇടപെട്ട് യുദ്ധകാലാടിസ്ഥാനത്തില്‍ മറ്റൊരിടത്തേക്ക് മാറ്റണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച്നഗരസഭാ ചെയര്‍പേഴ്സന്‍ വി വി ജമീലയ്ക്കും സെക്രട്ടറി ഡി ജയകുമാറിനും പ്രവര്‍ത്തകര്‍ നിവേദനം നല്‍കി.

കഴിഞ്ഞ രണ്ടുപ്രളയങ്ങളിലുമായി ഈ മേഖലയില്‍ 31,000 മെട്രിക്ക് ടണ്‍ മണ്ണ് ഇവിടെ അടിഞ്ഞുകൂടിയിട്ടുണ്ടെന്നാണ് കണക്ക്. ഇത് കാലവര്‍ഷത്തിന് മുമ്പ് നീക്കം ചെയ്തില്ലെങ്കില്‍ അടുത്തൊരു പ്രളയത്തിന് കൂടി പരപ്പനങ്ങാടി സാക്ഷിയാവുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍. കഴിഞ്ഞ ദിവസം നഗരസഭയില്‍ ലേലം നടന്നിരുന്നെങ്കിലും മണ്ണിന് നിശ്ചയിച്ച വില വളരെയധികം കൂടുതലായത് കാരണത്താലാണ് ആരും ലേലമേറ്റെടുക്കാതെ പോയത്. കാലവര്‍ഷം ആരംഭിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, മഴയ്ക്ക് മുമ്പായി ലേലനടപടികള്‍ക്ക് കാത്തുനില്‍ക്കാതെ ഇവ നീക്കംചെയ്യണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.

Next Story

RELATED STORIES

Share it