Malappuram

സിപിഎം മലപ്പുറം ജില്ലാ സമ്മേളനം ഡിസംബര്‍ 27, 28, 29 തിയ്യതികളില്‍ തിരൂരില്‍

സിപിഎം മലപ്പുറം ജില്ലാ സമ്മേളനം ഡിസംബര്‍ 27, 28, 29 തിയ്യതികളില്‍ തിരൂരില്‍
X

തിരൂര്‍: സിപിഎം മലപ്പുറം ജില്ലാ സമ്മേളനം ഡിസംബര്‍ 27, 28, 29 തിയ്യതികളിലായി തിരൂരില്‍ നടക്കും. ഭാഷാപിതാവിന്റെയും ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരേ ചോര ചിന്തിയ വാഗണ്‍ ട്രാജഡി രക്തസാക്ഷികളുടെയും മണ്ണില്‍ 24 വര്‍ഷത്തിന് ശേഷം നടക്കുന്ന ജില്ലാ സമ്മേളനം കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വിവിധ അനുബന്ധ പരിപാടികളോടെയാണ് നടത്തുന്നതെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

സമ്മേളനത്തിന്റെ വിജയത്തിനായി സംഘാടക സമിതി യോഗം നവംബര്‍ 5ന് വൈകീട്ട് 4 മണിക്ക് പൂങ്ങോട്ടുകുളം കരുണ ക്ലാസിക് ഓഡിറ്റോറിയത്തില്‍ നടക്കും. യോഗത്തില്‍ സിപിഎം സംസ്ഥാന- ജില്ലാ നേതാക്കള്‍ പങ്കെടുക്കുമെന്ന് ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ ഇ ജയന്‍, വി പി സഖറിയ, ജില്ലാ കമ്മിറ്റി അംഗങ്ങളായ കൂട്ടായി ബഷീര്‍, എ ശിവദാസന്‍, ഏരിയാ സെക്രട്ടറി അഡ്വ പി ഹംസക്കുട്ടി എന്നിവര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it