പറവണ്ണയില്‍ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയുടെ കാറിന് തീയിട്ടു
തിരൂര്‍: വെട്ടം പറവണ്ണയില്‍ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയുടെ കാറിന് തീവയ്ക്കുന്ന സിസിടിവി ദൃശ്യം പുറത്തുവന്നു. സിപിഐഎം പറവണ്ണ നോര്‍ത്ത് ബ്രാഞ്ച് സെക്രട്ടറി ടി പി ഷാജഹാന്റെ വാഗണര്‍ കാര്‍ അക്രമികള്‍ തീയിട്ട് നശിപ്പിക്കുന്ന ദൃശ്യമാണ് പുറത്തായത്. കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം. അക്രമത്തിന് പിന്നില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകരാണെന്നാണ് ആരോപണം.
ഷാജഹാന്റെ വീടിന് സമീപത്തെ റഹ്മത്താബാദ് മദ്രസക്കു മുന്നില്‍ നിര്‍ത്തിയിട്ടതായിരുന്നു കാര്‍. മുഖം മൂടിയ അഞ്ചംഗ സംഘം ഇരുമ്പ് വടിയും പെട്രോളുമായി എത്തുകയും തുടര്‍ന്ന് കാറിന്റെ വിന്‍ഡോ ഗ്ലാസ് തകര്‍ത്ത് പെട്രോള്‍ കാറിനുള്ളിലേക്ക് ഒഴിച്ച് കത്തിക്കുകയുമായിരുന്നു. തുടര്‍ന്ന് അക്രമി സംഘം ഓടി രക്ഷപ്പെടുന്ന രംഗവും സിസിടിവിയിലുണ്ട്. ദൃശ്യം പരിശോധിച്ചതില്‍ നിന്ന് പ്രതികളെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ പൊലിസിന് ലഭിച്ചതായാണ് സൂചന.
RELATED STORIES
സംവരണ പ്രക്ഷോഭം: പ്രാതിനിധ്യം നിഷേധിക്കുന്നതിനെതിരായ പോരാട്ടം - എം കെ...
26 Jan 2023 5:04 PM GMTമണ്ണുത്തി ദേശീയപാത കാമറ നിരീക്ഷണത്തിലാക്കും: മന്ത്രി കെ രാജൻ
26 Jan 2023 2:42 PM GMTആളുമാറി ജപ്തി; ആർഎസ്എസ് അനുഭാവിയായ ഗൃഹനാഥൻ ആത്മഹത്യ ചെയ്തു
26 Jan 2023 11:06 AM GMT'ഞങ്ങള്‍ മാധ്യമസ്വാതന്ത്ര്യത്തെ പിന്തുണയ്ക്കുന്നു'; ബിബിസി...
26 Jan 2023 8:13 AM GMTചില രംഗങ്ങള്‍ സെന്‍സര്‍ ബോര്‍ഡ് തിരുത്തി; 'പത്താന്' സിനിമക്കെതിരേ ഇനി ...
26 Jan 2023 6:43 AM GMTപിണറായി സര്‍ക്കാരിനെ പുകഴ്ത്തി ഗവര്‍ണര്‍; റിപബ്ലിക് ആശംസ നേര്‍ന്നത്...
26 Jan 2023 5:10 AM GMT