കൊവിഡ് വളന്റിയര്‍മാരെ ആദരിച്ചു

തിരൂര്‍: നന്മ ഫൗണ്ടേഷന് സാദരം 2.0 കൊവിഡ് വളന്റിയര്‍മാരെ ആദരിച്ചു. തിരൂര്‍ ഫോര്‍സ മാളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ എസ്ഡിപിഐ തിരൂര്‍ മണ്ഡലത്തിലെ വളന്റിയര്‍മാരായ ഫിറോസ് നൂറുമൈതാനം, ഷെമീര്‍ ഉണ്ണിയാല്‍, ശിഹാബ് ചെറിയമുണ്ടം, നൗഫല്‍ ചെറിയമുണ്ടം, ഹമീദ് പയ്യനങ്ങാടി, അന്‍സാര്‍ മുത്തൂര്‍ എന്നിവരെയാണ് ആദരിച്ചത്.
കൊവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തില്‍ നാടും നഗരവും വിറങ്ങലിച്ചുനില്‍ക്കെ സ്വന്തം ജീവന് പോലും അവഗണിച്ച് രോഗികള്‍ക്ക് യഥാസമയം ചികില്‍സ ലഭ്യമാക്കാനും മരണപ്പെട്ടവരുടെ ഭൗതിക ശരീരം യഥാവിധി സംസ്കരിക്കാനും സന്നദ്ധരായി മുന്നോട്ടുവന്നവരാണ് ഇവര്‍. തിരൂര്‍ മുനിസിപ്പല്‍ ചെയര്പേഴ്സന് എ പി നസീമ ആദരിക്കല്‍ ചടങ്ങിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.
വളന്റിയര്‍മാര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റും ഉപഹാരവും നന്മ ഫൗണ്ടേഷന് എക്സിക്യൂട്ടീവ് മെംബര്‍ ഇബ്നു വഫയില്‍നിന്നും എസ്ഡിപിഐ മണ്ഡലം വളന്റിയര്‍ ക്യാപ്റ്റന്‍ ഫിറോസ് ഏറ്റുവാങ്ങി. ചടങ്ങില്‍ മണ്ഡലം ആക്ടിങ് പ്രസിഡന്റ് ഹംസ അന്നാര, സെക്രെട്ടറി നജീബ് തിരൂര്‍ എന്നിവര്‍ സന്നിഹിതരായി.
RELATED STORIES
സംവരണ പ്രക്ഷോഭം: പ്രാതിനിധ്യം നിഷേധിക്കുന്നതിനെതിരായ പോരാട്ടം - എം കെ...
26 Jan 2023 5:04 PM GMTമണ്ണുത്തി ദേശീയപാത കാമറ നിരീക്ഷണത്തിലാക്കും: മന്ത്രി കെ രാജൻ
26 Jan 2023 2:42 PM GMTആളുമാറി ജപ്തി; ആർഎസ്എസ് അനുഭാവിയായ ഗൃഹനാഥൻ ആത്മഹത്യ ചെയ്തു
26 Jan 2023 11:06 AM GMT'ഞങ്ങള്‍ മാധ്യമസ്വാതന്ത്ര്യത്തെ പിന്തുണയ്ക്കുന്നു'; ബിബിസി...
26 Jan 2023 8:13 AM GMTചില രംഗങ്ങള്‍ സെന്‍സര്‍ ബോര്‍ഡ് തിരുത്തി; 'പത്താന്' സിനിമക്കെതിരേ ഇനി ...
26 Jan 2023 6:43 AM GMTപിണറായി സര്‍ക്കാരിനെ പുകഴ്ത്തി ഗവര്‍ണര്‍; റിപബ്ലിക് ആശംസ നേര്‍ന്നത്...
26 Jan 2023 5:10 AM GMT