Malappuram

കൊവിഡ് വാക്‌സിനേഷന്‍; കിഴുപറമ്പ് കുടുംബ ആരോഗ്യ കേന്ദ്രത്തിലെത്തുന്ന രോഗികള്‍ ബുദ്ധിമുട്ടില്‍

കുത്തിവെപ്പിനും ചികില്‍സയ്ക്കുമായി നിരവധി പേരെത്തുന്നതോടെ ഇവിടെ തിരിക്കേറിയിരിക്കുകയാണ്.

കൊവിഡ് വാക്‌സിനേഷന്‍; കിഴുപറമ്പ് കുടുംബ   ആരോഗ്യ കേന്ദ്രത്തിലെത്തുന്ന രോഗികള്‍ ബുദ്ധിമുട്ടില്‍
X

അരീക്കോട്: കൊവിഡ് വാക്‌സിനേഷന്‍ തുടങ്ങിയതോടെ കിഴുപറമ്പ് കുടുംബ ആരോഗ്യ കേന്ദ്രത്തിലെത്തുന്ന രോഗികള്‍ ബുദ്ധിമുട്ടില്‍. ദിനംപ്രതി നൂറിലേറെ പേരാണ് ഇവിടെ ചികില്‍സ തേടി എത്തുന്നത്. കുത്തിവെപ്പിനും ചികില്‍സയ്ക്കുമായി നിരവധി പേരെത്തുന്നതോടെ ഇവിടെ തിരിക്കേറിയിരിക്കുകയാണ്.

മഴ പെയ്താല്‍ സാമൂഹിക അകലം പാലിക്കണമെന്ന ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം ലംഘിച്ച് പ്രായം ചെന്നവരടക്കമുള്ളവര്‍ ആശുപത്രിയുടെ അകത്തേക്ക് പ്രവേശിക്കുന്നത് ജീവനക്കാര്‍ക്കടക്കം ദുരിതമായിരിക്കുകയാണ്. ആന്റിജന്‍ ടെസ്റ്റ്, കൊവിഡ് കുത്തിവെപ്പ്, മറ്റു രോഗങ്ങള്‍ക്കുള്ള ചികിത്സ എന്നിവയെല്ലാം ഒരേ സമയത്താണ് ഇവിടെ നടക്കുന്നത്. പഞ്ചായത്തിലുള്ള മുഴുവന്‍ അംഗങ്ങള്‍ക്കും ഒറ്റ കേന്ദ്രമാണ് ഉള്ളത്. വാര്‍ഡ് അടിസ്ഥാനത്തില്‍ അവസരം നല്‍കിയാല്‍ തിരക്ക് ഏറെക്കുറെ ഇല്ലാതാക്കാന്‍ സാധിക്കും. ഇവരെ എല്ലാവരെയും പരിചരിക്കാന്‍ രണ്ട് ഡോക്ടര്‍മാരാണ് ഉള്ളത്.

നേരത്തെ കിഴുപറമ്പ് ഗ്രാമപ്പഞ്ചായത്ത് ഭരണ സമിതി ആശുപത്രി പരിസരത്തെ മരംമുറിച്ച് വിശ്രമ കേന്ദ്രം നിര്‍മിക്കാന്‍ ഒരുങ്ങിയിരുന്നു. എന്നാല്‍ ആ പദ്ധതിക്ക് ഭരണ സമിതിയില്‍ ചര്‍ച്ച ചെയ്യുകയോ അംഗീകാരം നേടുകയോ ചെയ്തിട്ടില്ലന്ന ആക്ഷേപത്തെ തുടര്‍ന്ന് വിശ്രമകേന്ദ്ര നിര്‍മാണം മരംമുറിയില്‍ അവസാനിപ്പിക്കുകയായിരുന്നു. മഴയായതു കാരണം പന്തലും ഇരിപ്പിട സൗകര്യങ്ങളുമൊരുക്കി താല്‍ക്കാലിക പരിഹാരം കാണണമെന്നാണ് ജനങ്ങളുടെ ആവശ്യം

Next Story

RELATED STORIES

Share it