Malappuram

മലപ്പുറം ജില്ലയില്‍ ഇന്ന് 2,752 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 17.99 ശതമാനം

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 2,673 പേര്‍ആരോഗ്യ പ്രവര്‍ത്തകര്‍ 06 ഉറവിടമറിയാതെ 25 പേര്‍ക്ക്രോഗബാധിതരായി ചികിത്സയില്‍ 18,291 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 53,419 പേര്‍

മലപ്പുറം ജില്ലയില്‍ ഇന്ന് 2,752 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 17.99 ശതമാനം
X
മലപ്പുറം: ജില്ലയില്‍ ചൊവ്വാഴ്ച കൊവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് രേഖപ്പെടുത്തിയത് 17.99 ശതമാനം. 2,752 പേര്‍ക്കാണ് വൈറസ്ബാധ സ്ഥിരീകരിച്ചത്. 2,453 പേര്‍ കൊവിഡ് ബാധക്കുശേഷം ചൊവ്വാഴ്ച രോഗമുക്തരായതായും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ സക്കീന അറിയിച്ചു. ഇതോടെ വിദഗ്ധ പരിചരണത്തിനു ശേഷം കോവിഡ് വിമുക്തരായി സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയവരുടെ എണ്ണം 3,52,870 പേരായി. രോഗബാധ സ്ഥിരീകരിച്ചവരില്‍ 2,673 പേര്‍ രോഗികളുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിതരായവരാണ്. 25 പേര്‍ക്ക് വൈറസ്ബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആറ് പേര്‍ക്കും വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയ 11 പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ജില്ലയില്‍ തിരിച്ചെത്തിയ 37 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 53,419 പേര്‍ ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നു.18,291 പേരാണ് ജില്ലയിലിപ്പോള്‍ കോവിഡ് ബാധിതരായി ചികിത്സയിലുള്ളത്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 626 പേരും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 366 പേരും 138 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള പ്രത്യേക താമസ കേന്ദ്രങ്ങളായ ഡൊമിസിലിയറി കെയര്‍ സെന്ററുളില്‍ 484 പേരും ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായും നിരീക്ഷണത്തില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ 1,394 പേരാണ് കോവിഡ് ബാധിതരായി മരിച്ചത്.ഇളവുകള്‍ ദുരുപയോഗം ചെയ്യരുത്: ജില്ലാ കലക്ടര്‍മലപ്പുറം ജില്ലയില്‍ കോവിഡ് 19 വൈറസ് വ്യാപനത്തിന്റെ തോത് വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ ജാഗ്രതയില്‍ വിട്ടുവീഴ്ച പാടില്ലെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍. വൈറസ് ബാധയേല്‍ക്കാനുള്ള സാധ്യത സജീവമായി നില്‍ക്കുകയാണ്. ആഘോഷവേള മുന്‍നിര്‍ത്തി നിലവില്‍ അനുവദിച്ചിരിക്കുന്ന ഇളവുകള്‍ ഒരു കാരണവശാലും ദുരുപയോഗം ചെയ്യരുത്. സ്വയരക്ഷയിലൂടെ സമൂഹ സുരക്ഷ ഉറപ്പാക്കാന്‍ എല്ലാവരും തയ്യാറാകണമെന്നും ജില്ലാ കലക്ടര്‍ അഭ്യര്‍ഥിച്ചു.പൊതു സമ്പര്‍ക്കത്തില്‍ നിന്ന് പരമാവധി മാറി നില്‍ക്കുന്നതിലൂടെ കോവിഡ് വ്യാപനം വലിയയളവില്‍ ചെറുക്കാനാകും. സര്‍ക്കാറിന്റെ നിര്‍ദേശപ്രകാരം ജില്ലാ ഭരണകൂടവും ആരോഗ്യ പ്രവര്‍ത്തകരും തദ്ദേശ ഭരണ സ്ഥാപനങ്ങളും പുറപ്പെടുവിക്കുന്ന മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും ഇതില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.ആരോഗ്യ സംരക്ഷണം സാമൂഹ്യ ഉത്തരവാദിത്തം:ജില്ലാ മെഡിക്കല്‍ ഓഫീസര്‍മലപ്പുറം ജില്ലയില്‍ കോവിഡ് 19 വ്യാപനം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ആരോഗ്യ ജാഗ്രത കര്‍ശനമായി പാലിക്കുകയും ഇത് സ്വന്തം ഉത്തരവാദിത്തമായി എല്ലാവരും ഏറ്റെടുക്കുകയും വേണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അഭ്യര്‍ത്ഥിച്ചു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമാക്കാന്‍ ജനകീയ സഹകരണം അനിവാര്യമാണ്. അത്യാവശ്യ ഘട്ടങ്ങളില്ലാതെ ഒരു കാരണവശാലും വീടുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്നും വീടുകളില്‍ അതീവ ജാഗ്രത തുടരണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആവര്‍ത്തിച്ച് അറിയിച്ചു. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണമെന്നും ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം.ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.




Next Story

RELATED STORIES

Share it