Malappuram

ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 12.34 ലെത്തിച്ച് മലപ്പുറം; 3,990 പേര്‍ക്ക് വൈറസ് ബാധ

ഇന്ന് 3990 പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. രോഗബാധിതരില്‍ 3,838 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധ.

ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 12.34 ലെത്തിച്ച് മലപ്പുറം; 3,990 പേര്‍ക്ക് വൈറസ് ബാധ
X

മലപ്പുറം: പൊതുജനങ്ങളുടെ സഹകരണത്തോടെ ജില്ലാ ഭരണകൂടം നടപ്പിലാക്കുന്ന കൊവിഡ് പ്രതിരോധ നടപടികള്‍ വിജയത്തിലേക്ക്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വിണ്ടും കുറഞ്ഞ് 12.34 ശതമാനത്തിലെത്തിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ സക്കീന അറിയിച്ചു. 13.3 ശതമാനമായിരുന്നു വെള്ളിയാഴ്ചയിലെ നിരക്ക്.

ഇന്ന് 3990 പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. രോഗബാധിതരില്‍ 3,838 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധ. 109 പേര്‍ക്ക് വൈറസ്ബാധയുടെ ഉറവിടം കണ്ടെത്താനായിട്ടില്ല. വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയ ആറ് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 37 പേര്‍ക്കും ഇന്ന് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം ഇന്ന് രോഗമുക്തരായ 4,289 പേരുള്‍പ്പടെ ജില്ലയിലെ കോവിഡ് മുക്തരുടെ എണ്ണം 2,41,252 ആയി.

64,040 പേരാണ് ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 45,039 പേരാണ് ചികിത്സയില്‍ കഴിയുന്നത്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 1,445 പേരും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 303 പേരും 187 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള പ്രത്യേക കോവിഡ് ഗൃഹവാസ പരിചരണ കേന്ദ്രങ്ങളില്‍ (ഡൊമിസിലിയറി കെയര്‍ സെന്റര്‍) 1,135 പേരും ശേഷിക്കുന്നവര്‍ വീടുകളിലും നിരീക്ഷണത്തില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ 818 പേരാണ് കോവിഡ് ബാധിതരായി മരിച്ചത്.

Next Story

RELATED STORIES

Share it