കൊവിഡ് വ്യാപനം: മലപ്പുറം-കോഴിക്കോട് ജില്ലാ അതിര്‍ത്തിയില്‍ പോലിസ് പരിശോധന ശക്തം
BY BSR25 April 2021 4:49 PM GMT

X
BSR25 April 2021 4:49 PM GMT
അരീക്കോട്: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് മലപ്പുറം-കോഴിക്കോട് ജില്ല അതിര്‍ത്തിയില്‍ പോലിസ് പരിശോധന ശക്തമാക്കി. അരീക്കോട് മുക്കം റോഡില്‍ ജില്ലാ അതിര്‍ത്തി പങ്കിടുന്ന കല്ലായിലാണ് അരീക്കോട് പോലിസ് ക്യാംപ് ചെയ്ത് പരിശോധന നടത്തുന്നത്. സ്വകാര്യ വാഹനങ്ങളും ചരക്ക് വാഹനങ്ങളുമാണ് കഴിഞ്ഞ ദിവസം ഇതുവഴി സഞ്ചരിച്ചത്. മുഴുവന്‍ വാഹനങ്ങള്‍ പോലിസ് തടഞ്ഞുനിര്‍ത്തി പരിശോധന നടത്തുന്നുണ്ട്. കൊവിഡ് നിയമം പാലിക്കുന്നുണ്ടോയെന്ന് പരിശോധിച്ച ശേഷം സത്യവാങ്മൂലം എഴുതിവാങ്ങിയാണ് വാഹനങ്ങള്‍ കടത്തിവിടുന്നത്. കോഴിക്കോട് ജില്ലയില്‍ രോഗികളുടെ എണ്ണം വര്‍ധിച്ചതാണ് ഇവിടെ പരിശോധന ശക്തമാക്കാന്‍ തീരുമാനിച്ചത്. ഇരുവശങ്ങളില്‍ നിന്ന് വരുന്ന വാഹനങ്ങളും പരിശോധിക്കുന്നുണ്ട്. പരിശോധന തുടരുമെന്ന് ഇന്‍സ്പെകടര്‍ ഉമേഷ് പറഞ്ഞു.
Covid spread: Police inspection tightens in Areekod
Next Story
RELATED STORIES
പൊതുവിദ്യാലയങ്ങളിലെ ഉച്ചഭക്ഷണ പദ്ധതിക്കുള്ള തുക കൂട്ടിയില്ല
27 Jan 2023 2:57 AM GMTസംവരണ പ്രക്ഷോഭം: പ്രാതിനിധ്യം നിഷേധിക്കുന്നതിനെതിരായ പോരാട്ടം - എം കെ...
26 Jan 2023 5:04 PM GMTമണ്ണുത്തി ദേശീയപാത കാമറ നിരീക്ഷണത്തിലാക്കും: മന്ത്രി കെ രാജൻ
26 Jan 2023 2:42 PM GMTആളുമാറി ജപ്തി; ആർഎസ്എസ് അനുഭാവിയായ ഗൃഹനാഥൻ ആത്മഹത്യ ചെയ്തു
26 Jan 2023 11:06 AM GMT'ഞങ്ങള്‍ മാധ്യമസ്വാതന്ത്ര്യത്തെ പിന്തുണയ്ക്കുന്നു'; ബിബിസി...
26 Jan 2023 8:13 AM GMTചില രംഗങ്ങള്‍ സെന്‍സര്‍ ബോര്‍ഡ് തിരുത്തി; 'പത്താന്' സിനിമക്കെതിരേ ഇനി ...
26 Jan 2023 6:43 AM GMT