Malappuram

കൊവിഡ് 19: മലപ്പുറം ജില്ലയില്‍ 724 പേര്‍ക്ക് രോഗമുക്തി; 489 പേര്‍ക്ക് രോഗബാധ

കൊവിഡ് 19: മലപ്പുറം ജില്ലയില്‍ 724 പേര്‍ക്ക് രോഗമുക്തി; 489 പേര്‍ക്ക് രോഗബാധ
X

മലപ്പുറം: ജില്ലയില്‍ ഇന്ന് 724 പേര്‍ കൊവിഡ് രോഗത്തില്‍ നിന്നും മുക്തി നേടിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ സക്കീന അറിയിച്ചു. ഇതോടെ ജില്ലയില്‍ രോഗമുക്തരായവരുടെ എണ്ണം 1,03,087 ആയി. അതേസമയം ജില്ലയില്‍ 489 പേര്‍ക്കാണ് ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതില്‍ 472 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും ഒമ്പത് പേര്‍ക്ക് ഉറവിടമറിയാതെയുമാണ് രോഗബാധയുണ്ടായത്. കൂടാതെ വിദേശരാജ്യത്ത് നിന്നെത്തിയ ഒരാള്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ ഏഴ് പേര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ജില്ലയില്‍ നിലവില്‍ 20,998 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 3,663 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളിലായി നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 274 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 105 പേരും 84 പേര്‍ കോവിഡ് സെക്കന്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായി നിരീക്ഷണത്തില്‍ കഴിയുകയാണ്. ഇതുവരെ 543 പേരാണ് കോവിഡ് ബാധിതരായി ജില്ലയില്‍ മരിച്ചത്.

വൈറസില്‍ നിന്നും അകലം പാലിക്കാം

കൊവിഡ് 19 ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ കൃത്യമായ ആരോഗ്യജാഗ്രത ഉറപ്പാക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. പൂര്‍ണമായും വൈറസ് മുക്തമാകുന്നത് വരെ കൊവിഡിനെതിരെ നിതാന്ത ജാഗ്രത അനിവാര്യമാണ്. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണം. ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.




Next Story

RELATED STORIES

Share it