Malappuram

മലപ്പുറം ജില്ലയില്‍ ഇന്ന് 92 പേര്‍ക്ക് കൊവിഡ്; രോഗമുക്തരായവര്‍ 95

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിതരായവര്‍ 89 ആണ്. മൂന്നു പേര്‍ ഉറവിടമറിയാതെ രോഗബാധിതരായവരാണ്.

മലപ്പുറം ജില്ലയില്‍ ഇന്ന് 92 പേര്‍ക്ക് കൊവിഡ്; രോഗമുക്തരായവര്‍ 95
X
മലപ്പുറം: ഇന്ന് മലപ്പുറം ജില്ലയില്‍ കൊവിഡ് 19 സ്ഥിരീകരിച്ചത് 92 പേര്‍ക്ക്. 95 പേര്‍ രോഗമുക്തി നേടി. ഇതോടെ ഇതുവരെ ജില്ലയില്‍ രോഗമുക്തരായവര്‍ 1,19,749 ആയി. നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിതരായവര്‍ 89 ആണ്. മൂന്നു പേര്‍ ഉറവിടമറിയാതെ രോഗബാധിതരായവരാണ്. രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവര്‍ 1,618.

കോവിഡ് പ്രത്യേക ആശുപത്രികളില്‍ 112ഉം കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 45ഉം കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 05ഉം പേരാണുള്ളത്. ആകെ നിരീക്ഷണത്തിലുള്ളവര്‍ 16,288. കൊവിഡ് ബാധിച്ച് ഇതുവരെ ജില്ലയില്‍ മരിച്ചവര്‍ 602 ആണ്.

Next Story

RELATED STORIES

Share it