Malappuram

കൊവിഡ് 19: റിഹാബ് ഫൗണ്ടേഷന്‍ സുരക്ഷാ കിറ്റുകള്‍ നല്‍കി

കൊവിഡ് 19: റിഹാബ് ഫൗണ്ടേഷന്‍ സുരക്ഷാ കിറ്റുകള്‍ നല്‍കി
X

മഞ്ചേരി: റിഹാബ് ഫൌണ്ടേഷന്‍ മഞ്ചേരിയുടെ നേതൃത്വത്തില്‍ കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനം നടത്തുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള സുരക്ഷാ സാമഗ്രികള്‍ ജില്ലാ ഭരണകൂടത്തിന് കൈമാറി. രോഗികളെ പരിചരിക്കുന്ന ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ എന്നിവര്‍ ധരിക്കേണ്ട 50 പിപിഇ കിറ്റുകള്‍, 1000 ത്രീ ലെയര്‍ മാസ്‌ക്കുകള്‍ എന്നിവയാണ് കൈമാറിയത്. റിഹാബ് ഫൗണ്ടേഷന്‍ മാനേജര്‍ അഡ്വ. കെ പി മുഹമ്മദ് ശരീഫ്, സെക്രട്ടറി ഡോ. ടി മുഹമ്മദ് എന്നിവര്‍ മഞ്ചേരി താലൂക്ക് ഓഫിസിലെത്തിയാണ് സുരക്ഷാ കിറ്റുകള്‍ കൈമാറിയത്. മലപ്പുറം ഡെപ്യൂട്ടി കലക്ടര്‍ ഡോ. അരുണ്‍, തഹസില്‍ദാര്‍ കെ വി ജീതക് എന്നിവര്‍ ഏറ്റുവാങ്ങി.


Next Story

RELATED STORIES

Share it