സിദ്ദീഖ് കാപ്പന് വിദഗ്ധ ചികില്‍സ ലഭ്യമാക്കാന്‍ മുഖ്യമന്ത്രി ഇടപെടണം: യൂത്ത് ലീഗ്
![സിദ്ദീഖ് കാപ്പന് വിദഗ്ധ ചികില്‍സ ലഭ്യമാക്കാന്‍ മുഖ്യമന്ത്രി ഇടപെടണം: യൂത്ത് ലീഗ് സിദ്ദീഖ് കാപ്പന് വിദഗ്ധ ചികില്‍സ ലഭ്യമാക്കാന്‍ മുഖ്യമന്ത്രി ഇടപെടണം: യൂത്ത് ലീഗ്](https://www.thejasnews.com/h-upload/2020/12/18/132791-siddik-kappan.jpg)
മലപ്പുറം: കൊവിഡ് ബാധിച്ച് ജീവന് തന്നെ അപകടത്തിലായ മാധ്യമ പ്രവര്ത്തകന് സിദ്ദീഖ് കാപ്പന് വിദഗ്ധ ചികില്‍സ ലഭ്യമാക്കുവാന്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് മുസ്ലിം യൂത്ത്ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് ശരീഫ് കുറ്റൂരും ജനറല്‍ സെക്രട്ടറി മുസ്തഫ അബ്ദുല്‍ ലത്തീഫും ആവശ്യപ്പെട്ടു. ഉത്തര്‍പ്രദേശ് പോലിസ് മാധ്യമ പ്രവര്‍ത്തനത്തിനിടെ ദേശദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത സിദ്ദീഖ് കാപ്പന്റെ ജീവന് തന്നെ അപകടത്തിലായ അവസ്ഥയാണ്. കടുത്ത ഹൃദ്രോഗി കൂടിയാണ് അദ്ദേഹം. കാപ്പനെ അന്യായമായി അറസ്റ്റ് ചെയ്ത വിഷയത്തില്‍ ഇടപെടാന്‍ കേരള സര്‍ക്കാര്‍ ഇതുവരെ താല്പര്യം കാണിച്ചില്ല. ഇനിയെങ്കിലും വിഷയത്തില്‍ ഇടപെടാന്‍ തയ്യാറാവണമെന്ന് പ്രസ്താവനയില്‍ പറഞ്ഞു. കാപ്പന്റെ മോചനത്തിനായി നിയമ പോരാട്ടം നടത്തുന്ന അദ്ദേഹത്തിന്റെ കുടുംബത്തിന് പിന്തുണ ഉണ്ടാവുമെന്നും യൂത്ത്ലീഗ് പ്രസ്താവനയില്‍ അറിയിച്ചു.
CM should intervene to provide expert treatment to Siddique Kappan: Youth League
RELATED STORIES
പ്രേമചന്ദ്രന് നുണഞ്ഞ അപ്പവും വീഞ്ഞും ഒരു ഒറ്റുകാരന്റേതാവാതിരിക്കട്ടെ
16 Feb 2024 1:32 PM GMTനവ കമ്മ്യൂണിസത്തിലെ ഹിന്ദുത്വ ചേരുവകള്‍
19 Jan 2022 3:55 PM GMTബാബരി മസ്ജിദ്: സമാധാനം കെടുത്തിയത് ആരായിരുന്നു ?
17 Nov 2019 3:01 PM GMTഫസൽ വധ അന്വേഷണം: കോടിയേരി ഭയക്കുന്നത് എന്തിന്? | THEJAS NEWS | FASAL...
17 Oct 2019 2:29 PM GMTസിപിഎമ്മും ഹിന്ദുത്വ പൊതുബോധവും |THEJAS NEWS|MARUPAKSHAM
1 Sep 2019 2:46 PM GMTപോലിസിന് മജിസ്റ്റീരിയല്‍ അധികാരം നല്കിയാല്
30 Jun 2019 2:45 PM GMT