Malappuram

നെന്മിനി എസ്റ്റേറ്റിലെ തൊഴിലാളികള്‍ക്കെതിരായ കേസ്; 25 വര്‍ഷങ്ങള്‍ക്കു ശേഷം തൊഴിലാളികളെ വെറുതെവിട്ടു

നെന്മിനി എസ്റ്റേറ്റിലെ തൊഴിലാളികള്‍ക്കെതിരായ കേസ്;  25 വര്‍ഷങ്ങള്‍ക്കു ശേഷം തൊഴിലാളികളെ വെറുതെവിട്ടു
X

പെരിന്തല്‍മണ്ണ: നെന്മിനി യങ് ഇന്ത്യാ എസ്റ്റേറ്റിലെ തൊഴലാളികള്‍ക്കെതിരായ കേസില്‍ 25 വര്‍ഷങ്ങള്‍ക്കു ശേഷം മുഴുവന്‍ പ്രതികളെയും വെറുതെവിട്ടു. 1995 ഏപ്രില്‍ 27ന് മനോരമ എസ്റ്റേറ്റിലെ സിഐടിയു തൊഴലാളികള്‍ സംഘം ചേര്‍ന്ന് അന്നത്തെ എസ്റ്റേറ്റ് മാനേജര്‍ ആയിരുന്ന എബ്രഹാം മാത്യുവിനെ ആക്രമിച്ചു പരിക്കേല്‍പ്പിച്ചെന്ന കേസില്‍ ഹൈക്കോടതിയാണ് 16 തൊഴിലാളികളെയും കുറ്റവിമുക്തരാക്കിയത്. നെന്മിനി എസ്റ്റേറ്റ് ഡിവിഷനായ ബാലന്നൂര്‍ എസ്റ്റേറ്റിലെ തൊഴിലാളികളെ പുറത്താക്കിയ സംഭവുമായി ബന്ധപ്പെട്ടായിരുന്നു കേസ്. 1993 ജൂണ്‍ 28നാണു കേസിനാസ്പദമായ സംഭവം. യാതൊരു കാരണവുമില്ലാതെ മുന്‍കൂര്‍ നോട്ടീസ് പോലും കൊടുക്കാതെ 14 തൊഴിലാളികളെയും ഒരു സൂപര്‍വൈസറെയുമാണ് മാനേജ്‌മെന്റ് പിരിച്ചുവിടുകയായിരുന്നു. സംഭവത്തില്‍ രണ്ടു വര്‍ഷത്തോളം സിഐടിയുവിന്റെ നേതൃത്വത്തില്‍ സമരം തുടര്‍ന്നു.

ഇതിനിടെ സമരക്കാര്‍ക്കെതിരേ 25ലേറെ ചെറുതും വലുതുമായ കേസുകള്‍ വേറെയും ഉണ്ടായിരുന്നു. എന്നാല്‍ മാനേജറെ ആക്രമിച്ചു പരിക്കേല്‍പ്പിച്ചെന്ന കേസിലാണ് കോടതി തൊഴിലാളികളെ ശിക്ഷിച്ചത്. മഞ്ചേരി അസിസ്റ്റന്റ് സെഷന്‍സ് കോടതി അഞ്ചു വര്‍ഷത്തേക്ക് എല്ലാവരെയും ശിക്ഷിച്ചിരുന്നെങ്കിലും പിന്നീട് കൊലപാതക ശ്രമത്തിനുള്ള കുറ്റം ഇളവുചെയ്ത് ശിക്ഷ മുന്നു വര്‍ഷമാക്കി ചുരുക്കി. തുടര്‍ന്നാണ് കേസ് ഹൈക്കോടതിയിലെത്തിയത്. കേസ് പരിഗണിച്ച ഹൈക്കോടതി ജസ്റ്റിസ് അനില്‍ കുമാറാണ് എല്ലാ പ്രതികളെയും വെറുതെവിട്ടു കൊണ്ട് വിധി പുറപ്പെടുവിച്ചത്. തൊഴിലാളികള്‍ക്കു വേണ്ടി ഹൈക്കോടതി സീനിയര്‍ അഭിഭാഷകന്‍ വിജയഭാനു, അഡ്വ. എം രാജേഷ് മഞ്ചേരി എന്നിവര്‍ ഹാജരായി.

Case against workers at Nenmini Estate; After 25 years, the workers were aquitted

Next Story

RELATED STORIES

Share it