കട്ടുപ്പാറ പാലത്തിന് സമീപം പുഴയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

പെരിന്തല്‍മണ്ണ: കട്ടുപ്പാറ പാലത്തിന് സമീപം പുഴയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കട്ടുപ്പാറ കുന്നപ്പള്ളി കൊല്ലക്കോട് മുക്കിലെ കക്കറന്‍ അബ്ദുവിന്റെ മകന്‍ തൗഹീദി(18)നെയാണ് പുഴയില്‍ കുളിക്കാനിറങ്ങവെ ഒഴുക്കില്‍പെട്ട് കാണാതായത്. പെരിന്തല്‍മണ്ണയില്‍ നിന്നും ഷൊര്‍ണൂരില്‍ നിന്നുമുള്ള ഫയര്‍ഫോഴ്‌സും മുങ്ങല്‍ വിദഗ്ധരും പോലിസും നാട്ടുകാരും നടത്തിയ തിരച്ചിലിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. ഉച്ചക്ക് രണ്ടോടെയാണ് തൗഹീദും സുഹൃത്തും പുഴയില്‍ കുളിക്കാനിറങ്ങിയത്. ഇരുവരും മുങ്ങിത്താഴുന്നത് കണ്ട് നാട്ടുകാര്‍ ഉടന്‍ പുഴയില്‍ ചാടി ഒരാളെ രക്ഷപ്പെടുത്തി. അപ്പോഴേക്കും മറ്റേയാള്‍ പുഴയില്‍ താഴ്ന്നുപോയിരുന്നു. ഉടന്‍ ഫയര്‍ഫോഴ്‌സും മുങ്ങല്‍ വിദഗ്ധരും പുഴയില്‍ മുങ്ങി തിരച്ചില്‍ നടത്തിയാണ് യുവാവിനെ കിട്ടിയത്. കഴിഞ്ഞ വര്‍ഷവും ഇവിടെ കുളിക്കാനിറങ്ങിയ ഒരു കുട്ടി മുങ്ങി മരിച്ചിരുന്നു.
RELATED STORIES
തുര്ക്കി-സിറിയ ഭൂകമ്പം: മരണസംഖ്യ 4000 കടന്നു; എട്ടുമടങ്ങാവുമെന്ന്...
7 Feb 2023 3:44 AM GMTഉമ്മന്ചാണ്ടിയെ ആരോഗ്യമന്ത്രി വീണാ ജോര്ജ് ആശുപത്രിയിലെത്തി...
7 Feb 2023 3:31 AM GMTതുര്ക്കിയില് വീണ്ടും വന് ഭൂചലനം
6 Feb 2023 4:46 PM GMTഉമ്മന്ചാണ്ടിയെ ആശുപത്രിയില് പ്രവേശിപ്പിച്ചു
6 Feb 2023 3:50 PM GMTമേഴ്സിക്കുട്ടന് സ്പോര്ട്സ് കൗണ്സില് പ്രസിഡന്റ് സ്ഥാനം രാജിവച്ചു
6 Feb 2023 3:14 PM GMTമൂന്നാറില് വിദ്യാര്ഥികളുമായി പോയ സ്കൂള് ബസ്സിന് തീപ്പിടിച്ചു
6 Feb 2023 1:34 PM GMT