ചാലിയാറില്‍ നീര്‍നായ ആക്രമണം; കുളിക്കാനിറങ്ങിയ രണ്ടുപേര്‍ക്ക് കടിയേറ്റു
മപ്രം ബുഖാരിയ ഇന്റഗ്രേറ്റഡ് ഖുര്‍ആന്‍ കോളജിന് സമീപമുള്ള കടവിലാണ് സംഭവം. അങ്ങാടിയില്‍ ഉണ്ണിമോയിനു നേരെയാണ് നീര്‍നായയുടെ ആക്രമണമുണ്ടായത്. ഒപ്പം ഒരു വിദ്യാര്‍ത്ഥിനിക്കും കടിയേറ്റിട്ടുണ്ട്.

മലപ്പുറം: ചാലിയാറില്‍ കൂളിമാട് പാലത്തിന് സമീപം കുളിക്കടവില്‍ നീര്‍നായ ആക്രമണം. കുളിക്കാനിറങ്ങിയ രണ്ട് പേരെ നീര്‍നായ കടിച്ചു. മപ്രം ബുഖാരിയ ഇന്റഗ്രേറ്റഡ് ഖുര്‍ആന്‍ കോളജിന് സമീപമുള്ള കടവിലാണ് സംഭവം. അങ്ങാടിയില്‍ ഉണ്ണിമോയിനു നേരെയാണ് നീര്‍നായയുടെ ആക്രമണമുണ്ടായത്. ഒപ്പം ഒരു വിദ്യാര്‍ത്ഥിനിക്കും കടിയേറ്റിട്ടുണ്ട്. ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു വാക്‌സീന്‍ നല്‍കി. ഒറ്റയാന്‍ നീര്‍നായയാണ് ഇവരെ ആക്രമിച്ചത്. ഒരാഴ്ച മുമ്പ് എളമരം കടവ് മാവൂര്‍ ഭാഗത്ത് നീര്‍നായ ആക്രമണം ഉണ്ടായിരുന്നു.
ചാലിയാറില്‍ നീര്‍നായകള്‍ വിഹരിക്കുകയാണ് ഇപ്പോള്‍. ചാലിയാര്‍ പുഴയുടെ ഇരു കരയിലുള്ളവര്‍ക്ക് പുഴയില്‍ ഇറങ്ങാന്‍ ഇപ്പോള്‍ നീര്‍നായ കാരണം ഭയമാണ്. ഒരു വര്‍ഷം മുമ്പ് കുളിമാട് പാലത്തിനടുത്ത കടവില്‍ നീര്‍നായ ആക്രമണത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റിരുന്നു.
വെള്ളത്തിനടിയിലൂടെയുള്ള നീര്‍നായ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ പ്രയാസമാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.
RELATED STORIES
തെലങ്കാനയില് പരാജയം സമ്മതിച്ച് ബിആര്എസ്; കോണ്ഗ്രസിന് അഭിനന്ദനം
3 Dec 2023 5:26 AM GMTനിയമസഭാ തിരഞ്ഞെടുപ്പ്; മധ്യപ്രദേശിലും രാജസ്ഥാനിലും ബിജെപി മുന്നില്;...
3 Dec 2023 4:53 AM GMTകളമശ്ശേരി സ്ഫോടനം; ചികിത്സയിലായിരുന്ന ഒരാള് കൂടി മരിച്ചു; ആകെ മരണം...
2 Dec 2023 3:43 PM GMTതട്ടിക്കൊണ്ടുപോവല് കേസ്: മൂന്നു പ്രതികളെയും 15 വരെ റിമാന്റ് ചെയ്തു
2 Dec 2023 10:16 AM GMTതട്ടിക്കൊണ്ടുപോവല് കേസ്: ആസൂത്രണം ഒരുവര്ഷം മുമ്പേ; പ്രതികളെല്ലാം...
2 Dec 2023 10:13 AM GMT20 ലക്ഷം രൂപ കൈക്കൂലി; തമിഴ്നാട്ടില് ഇഡി ഉദ്യോഗസ്ഥന് പിടിയില്
2 Dec 2023 9:20 AM GMT