Malappuram

എപിജെ ട്രസ്റ്റ് 10 കാരുണ്യഭവനങ്ങള്‍ക്ക് തറക്കല്ലിട്ടു

എപിജെ ട്രസ്റ്റ് 10 കാരുണ്യഭവനങ്ങള്‍ക്ക് തറക്കല്ലിട്ടു
X

തിരൂര്‍: എപിജെ അബ്ദുല്‍ കലാം ചാരിറ്റബിള്‍ ട്രസ്റ്റ് 10 കുടുംബങ്ങള്‍ക്ക് തിരുര്‍ നഗരസഭയില്‍ നിര്‍മിക്കുന്ന 10 കാരുണ്യഭവനങ്ങളുടെ തറക്കല്ലിടല്‍ നടത്തി. എസ് എസ് എം പോളിടെക്‌നിക്കിനു സമീപം നടന്ന ചടങ്ങ് എന്‍ ശംസുദ്ദീന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. വ്യാപാരിയായ കോഹിനൂര്‍ നൗഷാദ് എപിജെ ട്രസ്റ്റിന് നല്‍കിയ 40 സെന്റ് സ്ഥലത്താണ് 10 കാരുണ്യഭവനങ്ങള്‍ ഒരുങ്ങുന്നത്. തിരുര്‍ എസ് എസ്എം പോളിടെക്‌നിക് എന്‍എസ്എസ് യുനിറ്റുകളുമായി സഹകരിച്ചാണ് വീട് നിര്‍മാണം പൂര്‍ത്തിയാക്കുക. ട്രസ്റ്റ് പ്രസിഡന്റ് കെ ശരീഫ അധ്യക്ഷത വഹിച്ചു. സിനിമാ താരങ്ങളായ ഷഫീഖ് റഹ്മാന്‍, പി എ ഹാഷിക്ക്, സര്‍ജാനോ ഖാലിദ് എന്നിവര്‍ അതിഥികളായി. ദുബയ് റീജ്യന്‍സി ഗ്രൂപ്പ് മാനേജിങ് ഡയരക്ടര്‍ ഡോ. അന്‍വര്‍ അമീന്‍, നാര്‍കോട്ടിക് സെല്‍ കോഴിക്കോട് റൂറല്‍ ഡിവൈഎസ് പി അശ്വികുമാര്‍, ട്രസ്റ്റ് വൈസ് പ്രസിഡന്റ് മുജീബ് താനാളൂര്‍, സെക്രട്ടറി നാലകത്ത് ഫിറോസ്, മാധ്യമ പ്രവര്‍ത്തകന്‍ കെ പി ഒ റഹ്മത്തുല്ല, ഗഫൂര്‍ പി ലില്ലിസ്, കുറുക്കോളി മൊയ്തീന്‍, സി പി ബാവ ഹാജി, അഡ്വ. യു സൈനുദ്ദീന്‍, സുശീല കുറ്റിയില്‍, ഡോ. മീരാ മേനോന്‍, കെ പി എ റഹ്മാന്‍, വി വി സത്യാനന്ദന്‍, ഹമീദ് കൈനിക്കര, അന്‍വര്‍, എം മുംതാസ് സംസാരിച്ചു.

APJ Trust lays foundation stone for 10 homes

Next Story

RELATED STORIES

Share it