വെട്ടം പഞ്ചായത്തിലെ ആര്‍ആര്‍ടി പ്രവര്‍ത്തകര്‍ക്കുള്ള ഒരു ലക്ഷം രൂപയുടെ അലവന്‍സ് പഞ്ചായത്തിന് കൈമാറി
തുക പഞ്ചായത്ത് പ്രസിഡന്റ് നൗഷാദ് നെല്ലാഞ്ചേരി ഏറ്റുവാങ്ങി.

വെട്ടം: വെട്ടം പഞ്ചായത്തിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ആര്‍ആര്‍ടി പ്രവര്‍ത്തകര്‍ക്കുള്ള യാത്രാ ചെലവിലേക്കായി വാല്‍കണ്ടിബകോതകത്ത് കുടുംബം ഒരു ലക്ഷം രൂപ വെട്ടം പഞ്ചായത്തിന് കൈമാറി.
തുക പഞ്ചായത്ത് പ്രസിഡന്റ് നൗഷാദ് നെല്ലാഞ്ചേരി ഏറ്റുവാങ്ങി. ഈ കൊവിഡ് പ്രതിസന്ധി സമയത്ത് നാടിനു വേണ്ടി കര്‍മ്മനിരതരായ ആര്‍ആര്‍ടി പ്രവര്‍ത്തകര്‍ക്കുള്ള ഈ സ്‌നേഹോപഹാരം ശ്ലാഘനീയമാണെന്ന് പ്രസിഡന്റ് പറഞ്ഞു.
ഈ ദുരന്തകാലത്ത് തങ്ങളാല്‍ കഴിയുന്ന ഒരു കൈതാങ്ങ് നാടിനു വേണ്ടി ചെയ്യാന്‍ കഴിഞ്ഞതില്‍ തങ്ങള്‍ക്ക് ചാരിതാര്‍ത്ത്യം ഉണ്ടെന്ന് മുഹമ്മദ്കുട്ടി വാല്‍കണ്ടി സംസാരിച്ചു.
പരിമിതമായ കുടുംബാംഗങ്ങള്‍ മാത്രം പങ്കെടുത്ത് മൂന്നാം വാര്‍ഡിലെ വാല്‍കണ്ടി തറവാട്ട് മുറ്റത്ത് സംഘടിപ്പിച്ച ചടങ്ങില്‍ മൂന്നാം വാര്‍ഡിലെ മെമ്പര്‍ ഉസ്മാന്‍ തൈവളപ്പിലും അഞ്ചാം വാര്‍ഡ് മെമ്പറും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ രജനി മുല്ലയിലും വെട്ടം പഞ്ചായത്ത് സെക്രട്ടറി അബൂഫൈസല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
RELATED STORIES
ഇഡി അറസ്റ്റ് ചെയ്ത രണ്ട് പോപുലര് ഫ്രണ്ട് മുന് പ്രവര്ത്തകര്ക്കു...
27 Sep 2023 11:10 AM GMTജിഎസ്ടി കുടിശ്ശികയെന്ന്; ബിജെപി വിമത നേതാവിന്റെ 19 കോടിയുടെ...
26 Sep 2023 4:16 PM GMTപച്ച കുത്തിയെന്ന വ്യാജ പരാതി: കേരളത്തെ മുസ് ലിം തീവ്രവാദ കേന്ദ്രമാക്കി ...
26 Sep 2023 2:50 PM GMTസൈനികനെ മര്ദ്ദിച്ച് മുതുകില് 'പിഎഫ്ഐ' എന്ന് പച്ചകുത്തിയെന്ന സംഭവം...
26 Sep 2023 7:53 AM GMTമാധ്യമപ്രവര്ത്തകന് കെ പി സേതുനാഥ് ഉള്പ്പെടെ അഞ്ച്...
22 Sep 2023 12:08 PM GMTപാനായിക്കുളം സിമി കേസ്: എന്ഐഎയുടെ ഹരജി സുപ്രിംകോടതി തള്ളി
21 Sep 2023 9:32 AM GMT