എംഇഎസ് മമ്പാട് കോളജിലെ പൂര്‍വ്വ വിദ്യാര്‍ഥി ഫുട്ബോള്‍ താരങ്ങള്‍ ഒത്തുചേരുന്നു

മലപ്പുറം: എംഇഎസ് മമ്പാട് കോളജിലെ 1978 മുതല്‍ 2010 വരെയുള്ള ഫുട്ബോള്‍ കളിക്കാരെ ഒരുമിച്ച് ആദരിക്കലും സൗഹൃദ മല്‍സരവും നടത്തുമെന്ന് സംഘാടകര്‍ അറിയിച്ചു. ജനുവരി 16ന് അരീക്കോട് പത്തനാപുരം ടര്‍ഫ് ഗ്രൗണ്ടില്‍ വൈകീട്ട് 6ന് നടത്തുന്ന സൗഹൃദ ഫുട്ബോള്‍ മല്‍സരം മുന്‍ ഇന്റര്‍നാഷനല്‍ ഫുട്ബോള്‍ താരം യു ഷറഫലി നിര്‍വഹിക്കും. മുന്‍ സംസ്ഥാന താരങ്ങളായ പോള്‍സണ്‍, അനില്‍(കെസ്ഇബി ) ഇസ്മായില്‍(റെയില്‍വെ) ഹബീബ് റഹ് മാന്‍, സുരേന്ദ്രന് മങ്കട, അബ്ദുല്‍ റഷീദ്(കേരള പോലിസ് ) തുടങ്ങിയവര്‍ പങ്കെടുക്കും.

കേരള ഫുട്ബോള്‍ അസോസിയേഷന് (KFA) വൈസ് പ്രസിഡന്റ് കാഞ്ഞിരാല അബദുല്‍ കരrമിന്റെ അധ്യക്ഷതയില്‍ മമ്പാട് എംഇഎസ് കോളജിലെ പഴയ ഫുട്ബോള്‍ താരങ്ങള്‍ സീനിയര്‍ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവരെ ആദരിക്കുകയും മല്‍സരത്തിന് ശേഷം പത്തനാപുരം അല്‍കോവ് ഓഡിറ്റോറിയത്തില്‍ വച്ച് സൗഹൃദ സംഗമവും നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. മമ്പാട് കോളജിലെ ഫുട്ബോള്‍ താരങ്ങളായിരുന്നവര്‍ വിവിധ മേഖലകളില്‍ രാജ്യത്തിനകത്തും വിദേശങ്ങളില്‍ നിന്നും സംഗമത്തില്‍ പങ്കെടുക്കും. വാര്‍ത്താ സമ്മേളനത്തില്‍ സീനിയര്‍ താരങ്ങളായിരുന്ന സലാം ബിപിസിഎല്‍, കെ വി ജാഫര്‍, എം പി ബി ഷൗക്കത്ത്, റഫീഖ് ഈപ്പന്, മുനീര്‍ ബാബു സംസാരിച്ചു.
RELATED STORIES
സംവരണ പ്രക്ഷോഭം: പ്രാതിനിധ്യം നിഷേധിക്കുന്നതിനെതിരായ പോരാട്ടം - എം കെ...
26 Jan 2023 5:04 PM GMT'ഗുജറാത്ത് വംശഹത്യക്കു പിറകിലെ പ്രധാന കുറ്റവാളികളെ ലോകം...
26 Jan 2023 3:47 PM GMTവൃദ്ധയെ കബളിപ്പിച്ച് ഭൂമിയും പണവും തട്ടിയെടുത്ത കേസ്; കൗൺസിലറെ...
26 Jan 2023 3:01 PM GMTമണ്ണുത്തി ദേശീയപാത കാമറ നിരീക്ഷണത്തിലാക്കും: മന്ത്രി കെ രാജൻ
26 Jan 2023 2:42 PM GMTകട്ടിലില്‍ ചവിട്ടിക്കയറി, അനങ്ങിപ്പോവരുതെന്ന് ഭീഷണി; കോട്ടയത്ത്...
26 Jan 2023 2:06 PM GMT'ഹിന്ദുവിന്റെ വിപരീതപദം മുസ്ലിം എന്ന് പഠിപ്പിക്കുന്നു',സംഘപരിവാര്‍...
26 Jan 2023 12:55 PM GMT