അഡ്വ.കാരാടന്‍ ഇര്‍ശാദിന് നാട് കണ്ണീരോടെ വിട നല്‍കി

എടക്കര: എസ്‌വൈഎഫ് പഞ്ചായത്ത് സെക്രട്ടറിയും മഞ്ചേരി ബാറിലെ അഭിഭാഷകനുമായ കാരാടന്‍ ഇര്‍ശാദിന് നാട് കണ്ണീരോടെ വിട നല്‍കി. സൗമ്യനും നിഷ്ങ്കളങ്ങനുമായ ഇര്‍ശാദ്, മുണ്ടപ്പൊട്ടി ശാഖ എസ്‌വൈഎഫിലൂടെയാണ് പൊതുരംഗത്തേക്ക് കടന്നുവരുന്നത്. തുടര്‍ന്ന് രാഷ്ട്രീയത്തിലും മതസാമൂഹിക നിയമരംഗത്തും സജീവസാന്നിധ്യമറിയിച്ച് ഉയര്‍ന്നുവരുന്ന അഭിഭാഷകനായിരുന്നു. എല്ലാവരാലും സ്‌നേഹം പിടിച്ചുപറ്റിയ നിസ്വാര്‍ഥ സേവനത്തിന്റെ പ്രതീകമായിരുന്നു ഇര്‍ശാദ്.
മരണവാര്‍ത്ത കേട്ടത് മുതല്‍ ഒരുനാടു മുഴുവന്‍ വിതുമ്പുകയാണ്. ഈ കൊവിഡ് കാലത്തും അണമുറിയാത്ത ജനപ്രവാഹമായിരുന്നു ഇര്‍ശാദിന്റെ വീട്ടിലേക്ക്. വിവിധ മേഖലയിലെ പ്രമുഖര്‍ വസതി സന്ദര്‍ശിച്ചു. കേരള സംസ്ഥാന ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി എ നജീബ് മൗലവി, എസ്‌വൈഎഫ് സ്‌റ്റേറ്റ് ജനറല്‍ സെക്രട്ടറി ഇ പി അശ്‌റഫ് ബാഖവി, ജില്ലാ സെക്രട്ടറി മുജീബ് വഹബി പുവ്വത്തിക്കല്‍ മറ്റു രാഷ്ട്രീയസാമൂഹിക നിയമരംഗത്തെ പ്രമുഖരും വീട് സന്ദര്‍ശിക്കുകയും അനുശോചനം അറിയിക്കുകയും ചെയ്തു.
RELATED STORIES
അസിസ്റ്റുകളുടെ രാജാവ് മിശ്ശിഹ തന്നെ
26 Jan 2023 6:49 PM GMTക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് വിലക്ക് വരുന്നു
26 Jan 2023 6:32 PM GMTമെസ്സി പിഎസ്ജി കരാര്‍ പുതുക്കുന്നില്ല; പുതിയ തട്ടകം ഇന്റര്‍ മിയാമിയോ...
26 Jan 2023 6:14 PM GMTസൗദി സൂപ്പര്‍ കപ്പ് സെമിയില്‍ അല്‍ നസര്‍ ഇന്നിറങ്ങും
26 Jan 2023 7:48 AM GMTലീഗ് കപ്പ്; യുനൈറ്റഡിന് ജയം; കോപ്പാ ഡെല്‍ റേയില്‍ ബാഴ്സ സെമിയില്‍
26 Jan 2023 7:07 AM GMTവേള്‍ഡ് സോക്കര്‍ പ്ലയര്‍ ഓഫ് ദി ഇയര്‍ പുരസ്കാരം മെസ്സിക്ക്
25 Jan 2023 6:03 AM GMT