ഉംറയ്ക്കു പോയ വാഹനം അപകടത്തില്‍പ്പെട്ട് ചികില്‍സയിലായിരുന്ന മലപ്പുറം സ്വദേശി മരണപ്പെട്ടു
ഒഴുര്‍: സൗദിയിലെ യാമ്പുവില്‍ നിന്ന് ഉംറ തീര്‍ഥാടനത്തിന് പോയ വാഹനം അപകടത്തില്‍പ്പെട്ട് തീവ്ര പരിചരണ വിഭാഗത്തില്‍ ചികില്‍സയിലായിരുന്ന മലപ്പുറം ഒഴൂര്‍ സ്വദേശി മരണപ്പെട്ടു. ഒഴൂര്‍ പഞ്ചായത്തിലെ പാറക്കുയില്‍ പേവുംകാട്ടില്‍ മുഹമ്മദിന്റെ മകന്‍ പേവുംകാട്ടില്‍ മുഹമ്മദ് ഇസ്മായില്‍(39) ആണ് മരണപ്പെട്ടത്. യാമ്പു റോയല്‍ കമ്മീഷന്‍ ആശുപത്രിയിലെ കോണ്‍ട്രാക്റ്റിങ് കമ്പനി ജീവനക്കാരയായിരുന്നു. വാഹനാപകടത്തില്‍പ്പെട്ട് ചികില്‍സയിലിരിക്കെ ജിദ്ദയിലെ അബ് ഹൂറിലെ കിങ് അബ്ദുല്ല മെഡിക്കല്‍ കോപ്ലക്‌സിലാണ് മരണപ്പെട്ടത്. ഇക്കഴിഞ്ഞ വ്യാഴാഴ്ച ഉംറയ്ക്കായി യാമ്പുവില്‍ നിന്നു മക്കയിലേക്ക് പോവുന്നതിവിടെ ഖുലൈസ് എന്ന സ്ഥലത്ത് വച്ച് അറബ് വംശജന്‍ ഓടിച്ചിരുന്ന ഹെവി ഡൈന ഇവര്‍ സഞ്ചരിച്ച റെന്റ് എ കാറിലിടിച്ച് മറ്റു നാല് മലയാളികളടക്കം അപകടത്തില്‍പ്പെടുകയായിരുന്നു. തലയ്ക്കും മറ്റുമേറ്റ ഗുരുതരമായ പരിക്ക് കാരണം വിദഗ്ധ ചികിത്സയ്ക്ക് ജിദ്ദയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മറ്റ് നാലുപേരുടേയും പരിക്കുകള്‍ ഗുരുതരമല്ല. ഖബറടക്കം നിയമനടപടികള്‍ക്ക് ശേഷം നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. മാതാവ്: ഫാത്തിമ. ഭാര്യ: റൈഹാനത്ത്. മക്കള്‍: അനസ്, റിയ, റീഹ.
RELATED STORIES
മാട്ടൂലിലെ വൈദ്യുതി പ്രതിസന്ധി; അടിയന്തരമായി പ്രശ്നപരിഹാരം...
16 May 2024 5:06 PM GMTകപില്‍ സിബല്‍ സുപ്രിംകോടതി ബാര്‍ അസോസിയേഷന് അധ്യക്ഷന്‍
16 May 2024 4:58 PM GMTകൊവിഷീല്‍ഡിനു പിന്നാലെ കൊവാക്സിനും പാര്‍ശ്വഫലങ്ങളെന്ന് പഠന...
16 May 2024 4:34 PM GMTവിരലിനു പകരം നാവിന് ശസ്ത്രക്രിയ: ഡോക്ടര്‍ക്ക് സസ്പെന്ഷന്
16 May 2024 1:11 PM GMTനാവ് മുറിക്കുന്നതാണോ നമ്പര്‍വണ്‍ കേരളം; സര്‍ക്കാരിനെതിരേ രൂക്ഷ...
16 May 2024 12:47 PM GMTകൈവിരലിനു പകരം കുഞ്ഞിന്റെ നാവില്‍ ശസ്ത്രക്രിയ; ചികില്‍സാപ്പിഴവ്...
16 May 2024 11:23 AM GMT