16കാരനെ നിര്‍ബന്ധിപ്പിച്ച് മദ്യവും പുകയില ഉല്‍പ്പന്നങ്ങളും നല്കിയ 50കാരന് അറസ്റ്റില്‍

മലപ്പുറം: ടര്‍ഫില്‍ കളി കാണാന്‍ പോയ 16കാരനെ നിര്‍ബന്ധിപ്പിച്ച് മദ്യവും പുകയില ഉത്പന്നങ്ങളും നല്കിയ 50കാരന് അറസ്റ്റിലായി. മലപ്പുറം വഴിക്കടവ് പുന്നക്കല്‍ താമസിക്കുന്ന പാറോപ്പാടത്ത് നാണി എന്ന സുബ്രഹ്മണ്യ(50) നെയാണ് വഴിക്കടവ് പോലിസ് അറസ്റ്റുചെയ്തത്. കഴിഞ്ഞ കുറച്ചുദിസങ്ങളായി കുട്ടിയില്‍ വന്ന മാറ്റങ്ങളാണ് സംഭവം പുറത്തറിയാനിടയായത്.
കുട്ടിയുടെ രക്ഷിതാവിന്റെ പരാതിയില്‍ വഴിക്കടവ് പോലിസ് ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നതിനിടെയണ് പ്രതിയെ വഴിക്കടവ് അനമറിയില്നിന്നും പിടികൂടിയത്. കുട്ടി ടര്‍ഫില്‍ കളി കാണാന്‍ പോയപ്പോള്‍ പ്രതി കുട്ടിയുമായി സൗഹൃദമുണ്ടാക്കുകയും അത് മുതലെടുത്ത് ലഹരി പദാര്‍ഥങ്ങള്‍ നിര്‍ബന്ധിച്ച് കൊടുക്കുകയുമായിരുന്നു.
വഴിക്കടവ് പോലിസ് ഇന്‍സ്പെക്ടര്‍ പി അബ്ദുല്‍ ബഷീര്‍, എസ്ഐ തോമസ് കുട്ടി ജോസഫ്, പോലിസ് കാരായ സുനു നൈനാന്, റിയാസ് ചീനി, പി ജിതിന്, പി വി നിഖില്‍ എന്നിവരാണ് പ്രതിയെ അറസ്റ്റുചെയ്ത് തുടരനേഷണം നടത്തുന്നത്. നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്ത് മഞ്ചേരി സബ് ജയിലിലേക്ക് അയച്ചു.
RELATED STORIES
'ഗുജറാത്ത് വംശഹത്യക്കു പിറകിലെ പ്രധാന കുറ്റവാളികളെ ലോകം...
26 Jan 2023 3:47 PM GMTമുസ്ലിം സംഘടനകളുമായി വീണ്ടും ആർഎസ്എസിന്റെ രഹസ്യ ചർച്ച
25 Jan 2023 3:36 PM GMTഗുജറാത്തില്‍ 17 മുസ് ലിംകളെ കൊന്ന കേസില്‍ പ്രതികളെ വെറുതെ വിട്ടു
25 Jan 2023 2:25 PM GMTക്രിസ്ത്യന്‍, മുസ് ലിം യുവാക്കള്‍ക്ക് ബജ്റംഗ്ദളുകാരുടെ ...
24 Jan 2023 4:24 PM GMTഗുജറാത്ത് വംശഹത്യ മുന്‍കൂട്ടി തയ്യാറാക്കിയത്; ബ്രിട്ടന്റെ അന്വേഷണ...
24 Jan 2023 3:58 PM GMTഇന്ത്യയില്‍ ജീവിക്കണമെങ്കില്‍ വന്ദേമാതരം ചൊല്ലണമെന്ന് ഹിന്ദുത്വര്‍
23 Jan 2023 3:20 PM GMT