Malappuram

പരപ്പനങ്ങാടിയില്‍ എംഡിഎംഎയുമായി 21കാരന്‍ അറസ്റ്റില്‍

പരപ്പനങ്ങാടിയില്‍ എംഡിഎംഎയുമായി 21കാരന്‍ അറസ്റ്റില്‍
X

പരപ്പനങ്ങാടി: പരപ്പനങ്ങാടി എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടറും സംഘവും വേങ്ങരയില്‍ നടത്തിയ പരിശോധനയില്‍ 4.251 ഗ്രാം എംഡിഎംഎയുമായി 21കാരന്‍ അറസ്റ്റില്‍ ആയി. കണ്ണമംഗലം തീണ്ടേക്കാട് ദേശത്ത് മണ്ണാര്‍പ്പടി വീട്ടില്‍ സുബ്രഹ്‌മണ്യന്‍ മകന്‍ ശിവന്‍(വയസ്സ് 21) ആണ് അറസ്റ്റിലായത്. മയക്കുമരുന്ന് കടത്തിക്കൊണ്ടുവന്ന KL 65 W 6105 നമ്പര്‍ TVS NTORQ സ്‌കൂട്ടറും കസ്റ്റഡിയിലെടുത്തു. 25,000 രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടിയത്. തുടരന്വേഷണം നടക്കുന്നതായും കൂടുതല്‍ പേര്‍ അറസ്റ്റിലാവാന്‍ സാധ്യതയുണ്ടെന്നും പരപ്പനങ്ങാടി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ ടി ഷനോജ് പറഞ്ഞു. മലപ്പുറം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 15 ദിവസത്തേക്ക് മഞ്ചേരി സബ് ജയിലില്‍ റിമാന്‍ഡ് ചെയ്തു. അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ പ്രദീപ്കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ദിദിന്‍ എം എം,അരുണ്‍ പി, ജിഷ്‌നാദ് എന്നിവര്‍ അടങ്ങിയ ടീമാണ് കേസ് കണ്ടെടുത്തത്.




Next Story

RELATED STORIES

Share it