കൊവിഡ്: ദുബയില്‍ നിന്നു 184 പ്രവാസികള്‍ കൂടി മടങ്ങിയെത്തി
46 പേരെ വിവിധ കോവിഡ് കെയര്‍ സെന്ററുകളിലെത്തിച്ചു

കരിപ്പൂര്‍: കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ദുബയില്‍ നിന്നുള്ള പ്രത്യേക വിമാനത്തില്‍ 184 പ്രവാസികള്‍ കൂടി നാട്ടിലെത്തി. കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ഐഎക്‌സ് 1344 എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ നിന്നുള്ള 182 പേരും ഒരു തമിഴ് നാട് സ്വദേശിയും ഒരു മഹാരാഷ്ട്ര സ്വദേശിയുമാണ് ഉണ്ടായിരുന്നത്. 65 വയസ്സിന് മുകളില്‍ പ്രായമുള്ള 29 പേര്‍, 10 വയസ്സിനു താഴെ പ്രായമുള്ള 30 കുട്ടികള്‍, 26 ഗര്‍ഭിണികള്‍ ഉള്‍പ്പെടെ 99 പുരുഷന്‍മാരും 85 സ്ത്രീകളും സംഘത്തിലുണ്ടായിരുന്നു. തിരിച്ചെത്തിയവരില്‍ ഒമ്പത് പേരെ വിവിധ ആരോഗ്യ പ്രശ്‌നങ്ങളാല്‍ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. 46 പേരെ വിവിധ കോവിഡ് കെയര്‍ സെന്ററുകളിലെത്തിച്ചു. ഒമ്പതുപേര്‍ സ്വന്തം പണം ചെലവഴിച്ചുള്ള നിരീക്ഷണ സൗകര്യം തിരഞ്ഞെടുത്തു. പ്രകടമായ ആരോഗ്യ പ്രശ്‌നങ്ങളില്ലാത്ത 120 പേരെ സ്വന്തം വീടുകളില്‍ ആരോഗ്യ വകുപ്പിന്റെ പ്രത്യേക നിരീക്ഷണത്തിലുമാക്കി. ഇവര്‍ പൊതു സമ്പര്‍ക്കമില്ലാതെ പ്രത്യേക മുറികളില്‍ കഴിയണം.
തിരിച്ചെത്തിയവരുടെ ജില്ലാ അടിസ്ഥാനത്തിലുള്ള കണക്ക്:
മലപ്പുറം-78, കോഴിക്കോട്-80, കാസര്‍കോഡ്-3, പാലക്കാട്-9, തൃശൂര്‍-5, വയനാട്-6, എറണാകുളം-1.
RELATED STORIES
വാഹനങ്ങളിലെ അഗ്നിബാധ; അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്...
3 Feb 2023 12:45 PM GMTദുരന്തനിവാരണം ദുരന്തമാവുമ്പോള്...
31 Dec 2022 1:01 PM GMT'നിങ്ങള് കാട്ടിയത് സാമൂഹിക നിന്ദ, അവഹേളനം, കൊടും ചതി'; അഡ്വ.സി കെ...
18 Dec 2022 2:36 AM GMT'ഞാന് ഡോക്ടര് പണി നിര്ത്തുന്നു ഈ രാജ്യം വിടുകയാണ്...'!;...
25 Nov 2022 6:41 AM GMTഭരണഘടനയും സുപ്രിംകോടതിയുമൊക്കെ ഇപ്പോഴും രാജ്യത്തുണ്ടെന്ന് ഗവര്ണറെ...
17 Oct 2022 9:51 AM GMTഇ ഡിയുടെ സമന്സ് സ്റ്റേ ചെയ്ത നടപടി...
10 Oct 2022 11:20 AM GMT