കാടിയത്ത് കുന്ന് ചെങ്കല്ല് ഖനനം: പ്രദേശവാസികളുടെ കലക്ട്രേറ്റ് മാര്‍ച്ച് ആഗസ്ത് ഏഴിന്

കാടിയത്ത് കുന്ന് ചെങ്കല്ല് ഖനനം: പ്രദേശവാസികളുടെ കലക്ട്രേറ്റ് മാര്‍ച്ച് ആഗസ്ത് ഏഴിന്

വാഴക്കാട്: പഞ്ചായത്തിലെ 3,4,17,18 വാര്‍ഡുകളിലായി സ്ഥിതിചെയുന്ന കാടിയത്ത് കുന്ന് ചെങ്കല്‍ ഖനനത്തിനെതിരായി പരിസരവാസികള്‍ മലപ്പുറം ജില്ലാ കലക്ടറേറ്റിലേക്ക് ആഗസ്ത് ഏഴിന് ബുധനാഴ്ച രാവിലെ 9.30ന് ബഹുജന മാര്‍ച്ച് നടത്തും. വില്ലജ് ഓഫിസര്‍, തഹസില്‍ദാര്‍, ആര്‍ഡിഒ, ജില്ലാ കലക്ടര്‍ എന്നിവരെ സമീപിച്ചെങ്കിലും ജനങ്ങളുടെ ജീവന് യാതൊരു വിലയും കല്‍പ്പിക്കാതെ ഖനനത്തിന് സഹായിക്കുന്ന നടപടികള്‍ തുടരുകയാണ്. ഈ സാഹചര്യത്തില്‍ ചെങ്കല്ല് മാഫിയ ഉദ്യോഗസ്ഥ കുട്ടുകെട്ട് അവസാനിപ്പിച്ച് കാടിയത്ത് കുന്ന് നിവാസികള്‍ക്ക് നീതി ലഭ്യമാക്കണമെന്നും ജീവന്‍ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് മാര്‍ച്ചെന്ന് കാടിയത്ത് കുന്ന് സംരക്ഷണ സമിതി ഭാരവാഹികള്‍ പറഞ്ഞു.

നൂറ് വര്‍ഷത്തോളമായി കടിയത്ത് കുന്നിന്റെ താഴ്‌വാരത്ത് താമസിക്കുന്ന മുപ്പത്തോളം വീടുകള്‍ സുരക്ഷിതമല്ലെന്നും ആയതിനാല്‍ അവരെ സ്ഥിരമായി മാറ്റിപാര്‍പ്പിക്കാന്‍ ശുപാര്‍ശ ചെയ്യുകയും 80 ഡിഗ്രി ചെരിവുള്ള കുന്നിന്റെ മുകളില്‍ നടക്കുന്ന ഖനനം തുടരുവാന്‍ അനുവാദം നല്‍കുകയും ചെയ്യുന്ന പഠന റിപോര്‍ട്ട് ഉദ്യോഗസ്ഥ ചെങ്കല്‍ ഖനന മാഫിയ കൂട്ടുകെട്ടിന്റെ ഫലമാണെന്ന് സംരക്ഷണ സമിതി നേതാക്കള്‍ ആരോപിച്ചു.

RELATED STORIES

Share it
Top