Kozhikode

പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കില്‍പ്പെട്ട് മരിച്ചു

പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കില്‍പ്പെട്ട് മരിച്ചു
X

പയ്യോളി: സുഹൃത്തുക്കള്‍ക്കൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കില്‍പ്പെട്ട് മരിച്ചു. തുറശ്ശേരിക്കടവിലെ പരേതനായ മലയില്‍ രാജന്റെ മകന്‍ ഉണ്ണിക്കൃഷ്ണനാ(33)ണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് അഞ്ചോടെ കുറ്റിയാടി പുഴയില്‍ തുറശ്ശേരിക്കടവിലാണ് സംഭവം. സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കുന്നതിനിടെ ഉണ്ണികൃഷ്ണനെ കാണാതാവുകയായിരുന്നു. സുഹൃത്തുക്കളുടെ ബഹളം കേട്ട് നാട്ടുകാര്‍ ഓടിയെത്തി തോണിയുമായി തിരച്ചില്‍ നടത്തിയെങ്കിലും രക്ഷപ്പെടുത്താനായില്ല.




Next Story

RELATED STORIES

Share it