Kozhikode

ബേപ്പൂര്‍ ബീച്ചില്‍ നാളെ മുതല്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനാനുമതി

ബേപ്പൂര്‍ ബീച്ചില്‍ നാളെ മുതല്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനാനുമതി
X

കോഴിക്കോട്: ജില്ലാ കലക്ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ബേപ്പൂര്‍ ബീച്ചില്‍ ഇന്നുമുതല്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പ്രവേശനം അനുവദിക്കുമെന്ന് ഡിടിപിസി സെക്രട്ടറി അറിയിച്ചു. സന്ദര്‍ശകര്‍ കൊവിഡ് 19 ജാഗ്രതാ പോര്‍ട്ടലില്‍ നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യണം. സന്ദര്‍ശകരുടെ വാഹനങ്ങള്‍ക്ക് ഒരു മണിക്കൂര്‍ മാത്രമേ പാര്‍ക്കിങ് അനുവദിക്കുകയുള്ളു. നിലവില്‍ ജില്ലയിലെ ബേപ്പൂര്‍, കാപ്പാട് വാസ്‌കോഡ ഗാമ ബീച്ച് എന്നിവിടങ്ങളില്‍ മാത്രമേ പ്രവേശനം ഉണ്ടാകൂവെന്ന് സെക്രട്ടറി അറിയിച്ചു.

Next Story

RELATED STORIES

Share it